
ആലപ്പുഴ: വഴിയിൽ നിന്ന് കളഞ്ഞു കിട്ടിയ 1,85,200 രൂപ അടങ്ങിയ ബാഗ് തിരികെ നൽകി മാതൃകയായി യുവാവ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ 15-ാം വാർഡിൽ താമസിക്കുന്ന ഹേമന്ത് (30) ആണ് കളഞ്ഞു കിട്ടിയ പണം തിരികെ നൽകി മാതൃകയായത്.
അയ്യപ്പഞ്ചേരി ക്ഷേത്രത്തിലെ മേൽശാന്തിയായ, കഞ്ഞിക്കുഴി പഞ്ചായത്തിലെ 18-ാം വാർഡിൽ താമസിക്കുന്ന രാകേഷിന്‍റെ പണമാണ് നഷ്ടപ്പെട്ടത്. തിരുവിഴ - കൂറ്റുവേലി റോഡിൽ വെച്ചാണ് പണം നഷ്ടമായത്. ചിട്ടി വഴി ലഭിച്ച ഈ തുക പുത്തനംങ്ങാടിയിലുള്ള ഫെഡറൽ ബാങ്ക് ശാഖയിൽ അടയ്ക്കാൻ പോകുന്ന വഴിയാണ് ബാഗ് വഴിയിൽ വീണുപോയത്.
റോഡിൽ നിന്ന് ബാഗ് ലഭിച്ച ഉടൻ തന്നെ ഹേമന്ത് മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ബാഗ് പൊലീസിനെ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് ഉടമസ്ഥനായ രാകേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പൊലീസ് പണം കൈമാറി. ഹേമന്തിന്‍റെ സത്യസന്ധതയെ മാരാരിക്കുളം പൊലീസ് അഭിനന്ദിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam