വിൽപനയ്ക്ക് സൂക്ഷിച്ചത് എംഡിഎംഎയും കഞ്ചാവും, തൂഫാനിൽ കുടുങ്ങി യുവാവ്

Published : Oct 07, 2026, 09:01 PM IST
Alappuzha Ganja MDMA Arrest

Synopsis

ആലപ്പുഴയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പൂച്ചാക്കൽ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 1.710 ഗ്രാം എംഡിഎംഎയും 44.840 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.

പൂച്ചാക്കൽ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. ചേർത്തല കെആർ പുരം വാലേഴത്ത് വെളിയിൽ ദർശനെ (29) ആണ് ഉളവയ്‌പ്പ് ഭാഗത്തുവെച്ച് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. വിൽപനയ്ക്കായി കൈവശം സൂക്ഷിച്ച 1.710 ഗ്രാം എംഡിഎംഎയും 44.840 ഗ്രാം കഞ്ചാവുമാണ് ഇയാളിൽ നിന്ന് പിടികൂടിയത്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു ടി കെ പ്രദീപ് ഐപിഎസിന്റെ നിർദേശപ്രകാരം നടത്തിയ പട്രോളിങ്ങിനിടയിലാണ് അറസ്റ്റ്. പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ ഓഫീസർ പി ടി ലിജിമോളിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സുനിൽ രാജൻ, സിവിൽ പൊലീസ് ഓഫീസർമാരായ കിങ് റിച്ചാർഡ്, സിനോ, സാലി, അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബീമാപ്പള്ളി ഉറൂസ്, വെട്ടുകാട് പള്ളി തിരുനാൾ; 45 സ്‌പെഷ്യൽ സർവീസ് നടത്താൻ കെഎസ്ആർടിസി
ആചാരത്തനിമയോടെ കരുവന്നൂർ വെട്ടുകുന്നത്തുകാവ് ക്ഷേത്രത്തിൽ പോത്തോട്ടോണം