കോഴിക്കോട് അത്തോളിയില്‍ തോട്ടില്‍ 44 കാരൻ മരിച്ച നിലയിൽ, മൃതദേഹം തിരിച്ചറിഞ്ഞു

Published : Aug 28, 2026, 08:00 PM IST
kozhikode death

Synopsis

ഇന്ന് രാവിലെ ആറു മണിയോടെയാണ് നാട്ടുകാര്‍ തോട്ടില്‍ മൃതദേഹം കണ്ടത്. തോരായി ചെറുവലത്ത് ഇസ്ഹാഖ്(44) ആണ് മരിച്ചത്. സമീപത്ത് നിന്നും ഇയാളുടെ മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട്: കോഴിക്കോട് അത്തോളിയില്‍ തോട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അത്തോളി വേളൂര്‍ വെസ്റ്റ് ടര്‍ഫിനടുത്ത് നമ്പുക്കുടി താഴെയുള്ള തോട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തോരായി ചെറുവലത്ത് ഇസ്ഹാഖ്(44) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് നാട്ടുകാര്‍ തോട്ടില്‍ മൃതദേഹം കണ്ടത്. സമീപത്ത് നിന്നും ഇയാളുടെ മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്.

വിവരമറിഞ്ഞ് അത്തോളി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.എസ് ഹരിദേവ്, സബ് ഇന്‍സ്‌പെക്ടര്‍ വി.പി അനില്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ യു.കെ ശ്രീജിത്ത് എന്നിവര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചെറുവലത്ത് ആലിക്കോയയുടെ മകനാണ് ഇസ്ഹാഖ്. ഭാര്യ: മുനീറ. മക്കള്‍: അസറ, ആമിന.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിന്നിലേക്കെടുത്ത ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം; അപകടമറിയാതെ യാത്ര തുടർന്ന് ലോറി ഡ്രൈവർ
മുക്കത്ത് വയോധികനെ കാറിടിച്ച് പരിക്കേല്പിച്ച ശേഷം നിർത്താതെ പോയി, സിസിടിവി നോക്കി ഡ്രൈവറേയും വാഹനവും പിടികൂടി പൊലീസ്