ഭാര്യയെ ശല്യം ചെയ്ത യുവാവിനെ ഭര്‍ത്താവ് വെട്ടി വീഴ്ത്തി

Published : Oct 24, 2020, 03:55 PM IST
ഭാര്യയെ ശല്യം ചെയ്ത യുവാവിനെ ഭര്‍ത്താവ് വെട്ടി വീഴ്ത്തി

Synopsis

ഗുരുതരമായി പരിക്കേറ്റ ശരത്തിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് യുവാവിന് വെട്ടേറ്റു. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. ഭാര്യയെ ശല്യം ചെയ്തുവെന്നാരോപിച്ച് ഗുരുമന്ദിരംപടി സ്വദേശി ബിനോയാണ് വാക്കത്തി ഉപയോഗിച്ച് ശരത്തിനെ വെട്ടിയത്.

ഗുരുതരമായി പരിക്കേറ്റ ശരത്തിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. തടയാന്‍ ശ്രമിച്ച ശരത്തിന്‍റെ അച്ചനും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം മുങ്ങിയ പ്രതിക്കായി നെടുങ്കണ്ടം പൊലീസ്   തെരച്ചിൽ ആരംഭിച്ചു.

PREV
click me!

Recommended Stories

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി
ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി