വളാഞ്ചേരിയിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

By Web TeamFirst Published Feb 19, 2020, 10:20 PM IST
Highlights

കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ 500 ഗ്രാം കഞ്ചാവുമായി എക്‌സൈസിന്റെപിടിയിലായ യുവാക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. 

വളാഞ്ചേരി: വളാഞ്ചേരിയിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവ് കുറ്റിപ്പുറം എക്‌സൈസിന്റെ പിടിയിൽ. വെങ്ങാട് സ്വദേശി മമ്മാറൻ വീട്ടിൽ ജലീൽ (29) ആണ് വളാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് പിടിയിലായത്.

കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ 500 ഗ്രാം കഞ്ചാവുമായി എക്‌സൈസിന്റെപിടിയിലായ യുവാക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. നേരത്തെ രണ്ടു കിലോ കഞ്ചാവുമായി ഇയാൾ  ഗോപാലപുരം ചെക്ക് പോസ്റ്റിൽ പാലക്കാട് എക്‌സൈസിന്റെ പിടിയിലായിരുന്നു.

Read More: കഞ്ചാവുമായി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍

കഴിഞ്ഞ ദിവസം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോ സ്വർണവും 16 കിലോ കഞ്ചാവും പിടികൂടിയിരുന്നു. രണ്ട് കോഴിക്കോട് സ്വദേശികള്‍ മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്തിയിരുന്നത്. തൃശ്ശൂർ സ്വദേശി കടത്തിയ കഞ്ചാവും സ്വർണ്ണവും ആർ പി എഫ് കുറ്റാന്വേഷണ വിഭാഗമാണ് പിടികൂടിയത്. ഇതുകൂടാതെ, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് കഞ്ചാവുമായി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയിലായിരുന്നു. 

Read More: സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചത് ക്യാപ്സൂൾ രൂപത്തിലാക്കി, കള്ളക്കടത്ത് തടഞ്ഞ് ആര്‍പിഎഫ്; കഞ്ചാവും പിടികൂടി

കൊച്ചി കസ്റ്റംസിലെ ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി ജയലാലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ദില്ലിയിലേക്ക് പോകാനെത്തിയതായിരുന്നു ഇയാള്‍. പരിശോധനയ്ക്കിടെ ഇയാളുടെ ബാഗില്‍ നിന്നും അ‍ഞ്ച് ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. 
 

click me!