Ganja Seized : മൂന്ന് കിലോയിലധികം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍

Published : Feb 06, 2022, 05:08 PM IST
Ganja Seized : മൂന്ന് കിലോയിലധികം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍

Synopsis

3.270 കിലോഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. റൂറല്‍ എസ്പി എ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്ഐ സി കെ റസാക്കിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.  

കോഴിക്കോട്: മൂന്ന് കിലോയിലധികം കഞ്ചാവുമായി (Ganja) യുവാവിനെ കൊടുവള്ളി പൊലിസ് പിടികൂടി. പന്നൂരില്‍ വാടക വീട്ടില്‍ താമസിക്കുന്ന പന്നിക്കോട്ടൂര്‍ വൈലാങ്കര സഫ്ദര്‍ ഹാശ്മി (29) ആണ് ശനിയാഴ്ച പിടിയിലായത്. 3.270 കിലോഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. റൂറല്‍ എസ്പി എ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്ഐ സി കെ റസാക്കിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. 55 കിലോ കഞ്ചാവ് കടത്തിയ കേസില്‍ മഞ്ചേരിയില്‍ ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്ഐമാരായ രാജീവ്ബാബു, വി കെ സുരേഷ്, എഎസ്ഐ സജീവന്‍, എസ്സിപിഒ  ലിനീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം