കാസർകോട് വെളിച്ചപ്പാടിന്‍റെ കടിയേറ്റ് അയൽവാസിയായ യുവാവിന് പരിക്ക്, ആക്രമിച്ചത് അതിർത്തി തർക്കത്തിന് പിന്നാലെ

Published : Dec 26, 2025, 01:07 PM IST
kerala police

Synopsis

അതിർത്തിയുമായി ബന്ധപ്പെട്ട് ഇരുവരും സംസാരിക്കുന്നതിനിടയിൽ തർക്കമായി്. ഇതോടെ പ്രകാശനെ വെളിച്ചപ്പാട് കൃഷ്ണൻ തോളിൽ കടിച്ചു പരിക്കേൽപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്.

കാസർകോട്: അയൽക്കാർ തമ്മിൽ ഉണ്ടായ അതിർത്തി തർക്കം കലാശിച്ചത് കടിയിൽ. അയൽവാസിയായ വെളിച്ചപ്പാടിന്‍റെ കടിയേറ്റ് പരിക്കേറ്റ യുവാവ് കാസർകോട് ചന്തേര പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ചന്തേര മാണിയാട്ട് കാട്ടൂർ തറവാടിന് സമീപത്തെ പെയിന്റിംഗ് തൊഴിലാളി പി പ്രകാശനാണ് (45) വെളിച്ചപ്പാടിന്റെ കടിയേറ്റത്. പ്രകാശനെ ചെറുവത്തൂർ കെ എ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

വെളിച്ചപ്പാട് ഓടിച്ച കാർ റോഡിലൂടെ പോകുന്നതിനിടെ മതിലിൽ ഇടിച്ചിരുന്നു. തുടർന്നാണ് അതിർത്തിയുമായി ബന്ധപ്പെട്ട് ഇരുവരും സംസാരിക്കുന്നതിനിടയിൽ തർക്കമായത്. ഇതോടെ പ്രകാശനെ ചന്തേര ചെമ്പിലേട് ക്ഷേത്രത്തിലെ വെളിച്ചപ്പാട് കൃഷ്ണൻ തോളിൽ കടിച്ചു പരിക്കേൽപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. പരിക്ക് സാരമുള്ളതല്ലെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ ചന്തേര പൊലീസ് നിലവിൽ കേസെടുത്തിട്ടില്ല. വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അസ്മയുടെ മരണം നൽകിയ വലിയ മുന്നറിയിപ്പ്; മലപ്പുറം ജില്ലയിൽ വീടുകളിലെ പ്രസവം കുത്തനെ കുറഞ്ഞു; ആരോഗ്യവകുപ്പ് ഇടപെടല്‍ ഫലം കാണുന്നു
നെഞ്ചിടിപ്പിനൊടുവിൽ ചരിത്രം! പാലാ നഗരസഭയെ നയിക്കാൻ ഇനി ജെന്‍സി ചെയർപേഴ്സൺ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരമാതാവായി ദിയ ബിനു