
കാഞ്ഞാണി: വീട് നിർമ്മാണത്തിന് സ്വകാര്യ ബാങ്കിൽ നിന്നും എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിൻ്റെ പേരിൽ വീട് ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ എത്തുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പാണ് വിഷ്ണു ജീവനൊടുക്കിയതെന്ന് വീട്ടുകാർ പറഞ്ഞു. മണലൂർ സ്വദേശി ചെമ്പൻ വിനയന്റെ മകൻ വിഷ്ണു (25) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
വീടിൻ്റെ നിർമ്മാണത്തിന് സൗത്ത് ഇൻഡ്യൻ ബാങ്ക് കാഞ്ഞാണി ശാഖയിൽ നിന്നും പിതാവ് വിനയൻ 8 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിൽ പലിശയും മുതലും സഹിതം 874000 രൂപ തിരിച്ചടച്ചു. ബാക്കിയുള്ള ആറ് ലക്ഷം രൂപ അടക്കാൻ ബാങ്ക് ആവശ്യപ്പെട്ട അവധി കഴിഞ്ഞിരുന്നു. തുടർന്ന് ഇന്ന് വീട് ഒഴിഞ്ഞ് താക്കോൽ കൈമാറണമെന്ന് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടിരുന്നു.
വീട്ടുകാർ സാധനങ്ങല്ലാം ഒതുക്കി ബന്ധു വീട്ടിലേക്ക് മാറാൻ തയാറെടുക്കുന്നതിനിടെയാണ് യുവാവ് വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. ബാങ്ക് അധികൃതരുടെ ഭീഷണിയിൽ മനം നൊന്താണ് യുവാവ് ആത്മാത്യ ചെയ്തതെന്നും കൊവിഡ് വന്നതോടെയാണ് തിരിച്ചടവിൽ കുടിശ്ശിക വന്നതെന്നും ബന്ധുക്കൾ പറഞ്ഞു. ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിക്കുമെന്നും കുടുംബത്തിന് നീതി കിട്ടും വരെ സമരം നടത്തുമെന്നും വാർഡംഗം ടോണി അത്താണിക്കൽ പറഞ്ഞു. മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി.
കുടുംബം 8 ലക്ഷത്തി എഴുപത്തിനാലായിരം രൂപ തിരിച്ചടച്ചു. എന്നാല്‍, കൊവിഡ് പ്രതിസന്ധിയിൽ അടവു മുടങ്ങി കുടിശ്ശികയായി. ആറു ലക്ഷം രൂപ കുടിശിക വന്നതോടെയാണ് ജപ്തി നടപടിയുണ്ടായത്. വീട് ഒഴിയാൻ ബാങ്ക് ആവശ്യപ്പെടുകയായിരുന്നു. ജനപ്രതിനിധികളടക്കം ബാങ്കിനോട് സാവകാശം ചോദിച്ചെങ്കിലും നൽകിയില്ലെനാണ് ആക്ഷേപം. പണമടയ്ക്കാൻ ബാങ്കില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. എടുത്തതിനെക്കാൾ കൂടുതൽ തിരിച്ച് അടച്ചിരുന്നുവെന്നും കൊവിഡ് പ്രതിസന്ധിയിലാണ് അടവ് മുടങ്ങിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാൽ ഇന്ന് വീട് ഒഴിയണമെന്നാണ് ബാങ്ക് നിര്‍ദേശം നല്‍കി.
Read More... കരുവന്നൂർ പുഴയിൽ ചാടിയത് ആയുര്‍വേദ ഡോക്ടര്‍; യുവതിയുടെ മൃതദേഹം കണ്ടെത്തി
വിഷ്ണുവിന്‍റേത് നിര്‍ധന കുടുംബമാണെന്നും ബാങ്ക് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ബാങ്കിനോട് സാവകാശം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ഇന്ന് രാവിലെ വീട് പൂട്ടി താക്കോല്‍ നല്‍കാൻ ഭീഷണിപ്പെടുത്തിയെന്നും മണലൂർ ആറാം വാർഡ് മെമ്പർ ടോണി അത്താണിക്കൽ ആരോപിച്ചു.വെൽഡിങ് തൊഴിലാളിയാണ് മരിച്ച വിഷ്ണു. തൃശൂർ ജനറൽ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം