ചിറക്കല്‍ സ്വദേശി കരോട്ട് വീട്ടില്‍ ട്രൈസ്സി വര്‍ഗ്ഗീസ് (28) ആണ് മരിച്ചത്. ആയുര്‍വേദ ഡോക്ടറാണ്. 

തൃശൂര്‍: കരുവന്നൂർ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചിറക്കല്‍ സ്വദേശി കരോട്ട് വീട്ടില്‍ ട്രൈസ്സി വര്‍ഗ്ഗീസ് (28) ആണ് മരിച്ചത്. ആയുര്‍വേദ ഡോക്ടറാണ്. 

ഇന്ന് ഉച്ചയ്ക്ക് 12.30 മണിയോടെയാണ് യുവതി പുഴയിൽ ചാടിയത്. കരുവന്നൂര്‍ പാലത്തിലേക്ക് നടന്നുവന്ന യുവതി പാലത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോൾ താഴേക്ക് ചാടുകയായിരുന്നു. ദൃക്സാക്ഷികളാണ് വിവരം പൊലീസിലും ഫയര്‍ ഫോഴ്സിനും അറിയിച്ചത്. പിന്നാലെ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)