
തൃശൂർ: അരിമ്പൂർ എറവിൽ കനത്ത മഴയിൽ പുലർച്ചെ റോഡിന് കുറുകെ വീണ് കിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റ യാത്രക്കാരൻ മരിച്ചു. അരിമ്പൂർ കൈപ്പിള്ളി സ്വദേശി വലിയപുരക്കൽ വീട്ടിൽ നിജിൻ ആണ് മരിച്ചത്. തൃശൂർ കാഞ്ഞാണി റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറാണ് നിജിൻ. രാവിലെ ജോലിക്ക് പോകുമ്പോഴാണ് നിജിന് അപകടം സംഭവിച്ചത്.
തലക്ക് പരിക്കേറ്റ നിജിൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച്ച രാവിലെ അഞ്ചേ മുക്കാലോടെയാണ് സംഭവം. എറവ് - കൈപ്പിള്ളി റോഡിൽ എറവ് അകമ്പാടത്തിന് സമീപമാണ് അപകടം നടന്നത്. ശക്തമായ കാറ്റിലും മഴയിലും പുലർച്ചെ വീണ തെങ്ങാണ് അപകടം ഉണ്ടാക്കിയത്.
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന തെങ്ങ് കടപുഴകി ഗേറ്റ് തകർത്ത് റോഡിന് കുറുകെ വീഴുകയായിരുന്നു. റോഡിൽ നിന്ന് നാലടിയോളം മുകളിലേക്ക് ഉയർന്ന് റോഡിൽ തടസമായി കിടന്ന തെങ്ങിൽ ഇടിച്ച് നിജിൻ ബൈക്കിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു. ഹെൽമെറ്റ് റോഡിൽ വീണു കിടക്കുന്നുണ്ടായിരുന്നു.
ബൈക്ക് ദൂരെ തെറിച്ചു വീണു. ബോധരഹിതനായി വീണു കിടന്ന ഇയാളെ രാവിലെ അതുവഴി വന്ന നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് അരിമ്പൂരിൽ നിന്ന് ആംബുലൻസ് എത്തിയാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് ഇന്നലെ നിജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ഇടക്ക് വച്ച് സ്ഥിതി ഗുരുതരമായതോടെ തിരികെ പഴയ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഇന്ന് രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർത്ഥികളെ ബസ് ഇടിച്ചു, ശേഷം ഇറങ്ങിയോടി; ഡ്രൈവർ അറസ്റ്റിൽ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam