ചാലിയാറിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

Published : Jul 14, 2021, 12:04 AM IST
ചാലിയാറിൽ കുളിക്കാനിറങ്ങിയ യുവാവിനെ  ഒഴുക്കിൽപ്പെട്ട് കാണാതായി

Synopsis

കൂടെയുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

കോഴിക്കോട്: ചാലിയാറിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പൊന്നേംപാടം മൂന്നാംതൊടി എടക്കാട്ട് വീട്ടിൽ നവീണിന്റെ മകൻ ജിഷ്ണു(23)വാണ് ഒഴുക്കിൽപ്പെട്ടത്. കാരാട് പൊന്നേംപാടം മണക്കടവിലാണ് അപകടമുണ്ടായത്. 
വൈകീട്ട് സുഹൃത്തുക്കളോടൊത്ത് പുഴക്കടവിൽ കുളിക്കുന്നതിനിടയിലാണ് ജിഷ്ണു ഒഴുക്കിൽപ്പെട്ടത്. 

ജിഷ്ണുവിന് നീന്തൽ അറിയുമെങ്കിലും നല്ല അടിയൊഴുക്കുള്ള സ്ഥലമാണിതെന്നും നില തെറ്റി ഒഴുക്കില്‍‌പ്പെട്ടതാകാമെന്നുമാണ്  നാട്ടുകാർ പറയുന്നത്. കൂടെയുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മീഞ്ചന്ത ഫയർ ഫോഴ്സ്, താലൂക്ക് ദുരന്ത നിവാരണ സേന, ട്രോമ കെയർ, നാട്ടുകാർ, മുങ്ങൽ വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പഞ്ചായത്ത് ഭരണത്തിന്റെ തലവര മാറ്റിയ ഒരു വോട്ട്, മുർഷിനയെ ജയിപ്പിച്ച ഒരൊറ്റവോട്ട്; 20 വര്‍ഷത്തിന് ശേഷം വാണിമേൽ പഞ്ചായത്ത് എൽഡിഎഫിന്
ഹരിത പതാക പാറിച്ച് ഫാത്തിമ തഹ്ലിയ, 1309 വോട്ട് ലീഡ്, കുറ്റിച്ചിറയിൽ മിന്നും വിജയം