സ്കൂട്ടര്‍ യാത്രിക ബൈക്കിനെ ഓവര്‍ ടേക്ക് ചെയ്തു; യുവതിയെ തള്ളി വീഴ്ത്തി യുവാവ്

Published : Sep 26, 2021, 09:34 AM IST
സ്കൂട്ടര്‍ യാത്രിക ബൈക്കിനെ ഓവര്‍ ടേക്ക് ചെയ്തു; യുവതിയെ തള്ളി വീഴ്ത്തി യുവാവ്

Synopsis

തയ്യല്‍ക്കടയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴി യുവതിയുടെ സ്കൂട്ടര്‍ 20കാരന്‍റ െബൈക്കിനെ ഓവര്‍ ടേക്ക് ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ യുവാവിന്‍റെ ആക്രമണത്തില്‍ ഇരുവരുടേയും വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു

ബൈക്കിനെ മറികടന്ന(Over take) സ്കൂട്ടര്‍ (Scooter) യാത്രികയെ പിന്നാലെയെത്തി തള്ളിവീഴ്ത്തി യുവാവ്. മല്ലപ്പള്ളിയിലാണ് സംഭവം. നിയന്ത്രണം വിട്ട് സ്കൂട്ടറും ബൈക്കും(Bike) മറിഞ്ഞ് രണ്ടുപേര്‍ക്കും പരിക്കേറ്റ് ചികിത്സയിലാണ്. തയ്യല്‍ക്കട നടത്തുന്ന നാല്‍പ്പത്തിയെട്ടുകാരിക്ക് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ മാന്താനം കോട്ടപ്പടി സരിതഭവനത്തില്‍ ജയകൃഷ്ണനെന്ന ഇരുപതുകാരനെതിരെ പൊലീസ്(Kerala Police) കേസെടുത്തു.

വെള്ളിയാഴ്ച തയ്യല്‍ക്കടയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഇതിനിടയില്‍ ജയകൃഷ്ണന്‍റെ ബൈക്കിനെ യുവതിയുടെ സ്കൂട്ടര്‍ ഓവര്‍ ടേക്ക് ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ ജയകൃഷ്ണന്‍ യുവതിയെ ചെയ്സ് ചെയ്ത് റേസ് നടത്താന്‍ ക്ഷണിച്ച് പ്രകോപനം നടത്തി. എന്നാല്‍ യുവതി വേഗം നിയന്ത്രിച്ച് യാത്ര തുടര്‍ന്നതോടെ യുവതിയെ തോളില്‍ പിടിച്ച് തള്ളുകയായിരുന്നു ഇരുപതുകാരന്‍. ഇതിനിടയില്‍ നിയന്ത്രണം നഷ്ടമായി ജയകൃഷ്ണന്‍ റോഡില്‍ വീഴുകയും ഇയാളുടെ ബൈക്ക് നിരങ്ങിച്ചെന്ന് സ്കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു.

പാലക്കാട് വയറിംഗ് ജീവനക്കാരനായ ജയകൃഷ്ണന്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികയ്ക്ക് മുഖത്തിന് സാരമായ പരിക്കുണ്ട്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ച യുവതിയുടെ ചുണ്ടിന് ശസ്ത്രക്രിയയും വേണ്ടി വന്നു. ജയകൃഷ്ണന്‍റെ വിരലൊടിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ സ്ത്രീകൾക്കെതിരായ ആക്രമണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  

PREV
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം