തുണി അലക്കവെ നദിയില്‍ വീണ് മുങ്ങി താഴ്ന്ന് വീട്ടമ്മ; ചാടി രക്ഷപ്പെടുത്തി യുവാവ്

Published : Dec 08, 2023, 07:55 PM IST
തുണി അലക്കവെ നദിയില്‍ വീണ് മുങ്ങി താഴ്ന്ന് വീട്ടമ്മ; ചാടി രക്ഷപ്പെടുത്തി യുവാവ്

Synopsis

തുണി കഴുകുവാന്‍ പമ്പയാറ്റില്‍ ഇറങ്ങിയ മിനി കാല്‍ വഴുതി ആഴമേറിയ നദിയില്‍ അകപ്പെടുകയായിരുന്നു.

കുട്ടനാട്: പമ്പാ നദിയില്‍ മുങ്ങി താഴ്ന്ന വീട്ടമ്മയെ സാഹസികമായി രക്ഷിച്ച് യുവാവ്. എടത്വ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ തകഴി വീട്ടില്‍ ബിജുവിന്റെ ഭാര്യ മിനിയ്ക്കാണ് സമീപവാസിയായ ആലപ്പാട്ട് പറത്തറ കെന്നറ്റ് ജോര്‍ജ് രക്ഷകനായത്. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. 

തുണി കഴുകുവാന്‍ പമ്പയാറ്റില്‍ ഇറങ്ങിയ മിനി കാല്‍ വഴുതി ആഴമേറിയ നദിയില്‍ അകപ്പെടുകയായിരുന്നു. മിനിയുടെ നിലവിളി കേട്ട് ഓടിയെത്തിയ കെന്നറ്റ് ജോര്‍ജ് നദിയിലേക്ക് എടുത്തുചാടി മിനിയെ രക്ഷപെടുത്തുകയായിരുന്നു. എടത്വ ആലപ്പാട്ട് പറത്തറ ജോസിയുടെയും എടത്വ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ മറിയാമ്മ ജോര്‍ജിന്റേയും മകനാണ് കെന്നറ്റ് ജോര്‍ജ്. ഉപരിപഠനത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോകാന്‍ ഇരിക്കെയായിരുന്നു സംഭവം.


രാമനാട്ടുകരയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം

കോഴിക്കോട്: രാമനാട്ടുകരയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. ഒരു ബസ് മറ്റൊരു ബസിന്റെ പുറകില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് വേങ്ങരയിലേക്ക് പോകുന്ന ബസിനെയാണ് ഇടിച്ചത്. യാത്രക്കാരടക്കം എട്ടു പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസുകള്‍ അമിതവേഗത്തില്‍ ഓടിയതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ ആരോപിക്കുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

കച്ചവടമുറപ്പിക്കുന്നത് ദില്ലിയിൽ, സെക്കന്റ് ഹാൻഡ് വണ്ടിയ്‌ക്കൊപ്പം 'സാധനവുമെത്തും', തകർത്തത് കോടികളുടെ ഇടപാട് 
 

PREV
Read more Articles on
click me!

Recommended Stories

സ്‌ട്രോക്ക് വന്ന് തളര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ, കിഴിശ്ശേരി സ്വദേശിനിയുടെ മെഡിസെപ് ആനുകൂല്യം നിഷേധിച്ച് കമ്പനി; കടുത്ത നടപടി
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി