
കോഴിക്കോട്: കോഴിക്കോട് കൊളത്തൂരിൽ ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. കൊളത്തൂർ എരമംഗലം സ്വദേശി ബിനീഷ് (42)ആണ് മരിച്ചത്. ക്ഷേത്ര ഉത്സവത്തിനിടെ ബിനീഷും നാട്ടുകാരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. പിന്നീട് ക്ഷേത്ര പരിസരത്ത് വീണുകിടക്കുന്ന നിലയിലാണ് ബിനീഷിനെ കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിനീഷിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൾക്കൂട്ട മർദനമെന്ന ബന്ധുക്കളുടെ പരാതിയിൽ കാക്കൂർ പോലീസ് കേസ് എടുത്തിരുന്നു.
Read More : ഒരുമിച്ച് ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്നു, മൃതദേഹം കത്തിച്ചു; യുവതിക്കും കാമുകനും ജീവപര്യന്തം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam