
പൂച്ചാക്കൽ: കാപ്പ ഉത്തരവ് ലംഘിച്ച് നാട്ടിൽ എത്തിയ യുവാവിനെ പൂച്ചാക്കൽ പൊലീസ് പിടികൂടി. പെരുമ്പളം പഞ്ചായത്ത് 12 -ാം വാർഡിൽ പനയ്ക്കൽ വീട്ടിൽ ജെയിംസ് മകൻ ജാക്സൺ (25) ആണ് പിടിയിലായത്. പെരുമ്പളത്ത് ഇയാൾ വന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം പരിശോധന നടത്തിയത്. പൊലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് സംഘം പിന്തുടർന്ന് പിടി കൂടുകയായിരുന്നു. വധശ്രമം, വീടുകയറി അക്രമം, അടിപിടി തുടങ്ങി നിരവധി കേസ്സുകളിൽ ഇയാള്‍ പ്രതിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam