രഹസ്യവിവരം, റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധന, 4 കിലോ കഞ്ചാവ് പിടിച്ചു, 3 യുവാക്കൾ പിടിയിൽ

Published : Aug 21, 2026, 03:43 PM IST
arrest

Synopsis

തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് നാല് കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെ കുത്തിയതോട് പൊലീസ് പിടികൂടി.

പത്തനംതിട്ട: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെ കുത്തിയതോട് പൊലീസ് പിടികൂടി. പത്തനംതിട്ട ആറന്മുള സ്വദേശി സുരേഷ് (24), ആറന്മുള കിഴക്കാട്ട് മോഡിയിൽ ശശി പി വി മകൻ അച്ചു ശശി (20), ആറന്മുള കഴി ഉതുകയിൽ ജിഷ്ണു സുരേന്ദ്രൻ (21) എന്നിവരാണ് പിടിയിലായത്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർത്തല ഡിവൈഎസ്‌പി മഞ്ജുനാഥിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന. തുറവൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ബാഗിൽ കഞ്ചാവ് ഒളിപ്പിച്ച് വില്പനയ്ക്കായി കാത്തുനിൽക്കുകയായിരുന്ന യുവാക്കളെ കുത്തിയതോട് പോലീസും ജില്ലാ ലഹരി വിരുദ്ധ സേനയും സംയുക്തമായാണ് പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

കുത്തിയതോട് പൊലീസ് സബ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസര്‍മാരായ കിഷോർചന്ദ്, അനൂബ്, രഞ്ജിത്ത്, വിജേഷ്, അമൽരാജ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃശ്ശൂരില്‍ കമ്പി കയറ്റിയ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു
എറണാകുളത്ത് ലക്ഷങ്ങൾ വിലയുള്ള പോത്തുകളെ മോഷ്ടിച്ച് കടത്തി; പ്രതി പിടിയിൽ; പോത്തുകളെ കൊണ്ടുപോയ വാഹന ഉടമകളും പ്രതികളാകുമെന്ന് പൊലീസ്