ബസിടിച്ചു മരിച്ച സുഹൃത്തിന്റെ മൃതദേഹം കാണാൻ രാത്രി മോര്‍ച്ചറിയിൽ അതിക്രമിച്ചു കയറി, യുവാക്കൾ അറസ്റ്റിൽ

Published : Apr 15, 2024, 11:34 AM IST
ബസിടിച്ചു മരിച്ച സുഹൃത്തിന്റെ മൃതദേഹം കാണാൻ രാത്രി മോര്‍ച്ചറിയിൽ അതിക്രമിച്ചു കയറി, യുവാക്കൾ അറസ്റ്റിൽ

Synopsis

മൃതദേഹം കാണണമെന്ന് തർക്കിച്ചാണ് യുവാക്കൾ മോർച്ചറിയുടെ ചില്ലു വാതിൽ തകർത്ത് അകത്ത് കയറിയത്

പാലക്കാട്: സുഹൃത്തിന്റെ മ്യതദേഹം കാണാൻ യുവാക്കൾ  മോർച്ചറിയിൽ അതിക്രമിച്ചു കയറി. കൽമണ്ഡപം സ്വദേശി അജിത്, കരിങ്കരപ്പുള്ളി സ്വദേശി ശ്രീജിത് എന്നിവരാണ്  ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ അതിക്രമിച്ചു കയറിയത്. ആശുപത്രി അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തു. രണ്ടു പേരെയും പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. ഇവരുടെ സുഹൃത്ത് വലിയപാടം സ്വദേശി രാജേന്ദ്, ബൈക്ക് ഉന്തികൊണ്ടു പോകുന്നതിനിടെ ബസിടിച്ചു മരിച്ചിരുന്നു. രാത്രിയിൽ മോർച്ചറിയിൽ മൃതദേഹം കാണിച്ചു നൽകാറില്ല. മൃതദേഹം കാണണമെന്ന് തർക്കിച്ചാണ് യുവാക്കൾ മോർച്ചറിയുടെ ചില്ലു വാതിൽ തകർത്ത് അകത്ത് കയറിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു