മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപണം, യൂട്യൂബർ ചെകുത്താന് മർദനം

Published : Jul 18, 2026, 12:32 PM IST
Aju

Synopsis

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്നാരോപിച്ച് യൂട്യൂബർ ചെകുത്താനെന്ന അജു അലക്സിന് കൊച്ചിയിൽ വെച്ച് മർദനമേറ്റു. ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോൾ പിന്തുടർന്നെത്തി ആക്രമിച്ചതായി അജു ആരോപിച്ചു.

കൊച്ചി: ഇടപ്പള്ളിയിൽ യൂട്യൂബർ ചെകുത്താനെന്ന അജു അലക്സിന് നേരെ ആക്രമണം. മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. ആശുപത്രിയിൽ ചികിത്സക്ക് എത്തിയപ്പോൾ പിന്തുടർന്നെത്തി മർദിച്ചുവെന്ന് അജു ആരോപിച്ചു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടിയിരുന്നു. 2024ൽ മോഹൻലാലിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താര സംഘടനയായ അമ്മയുടെ അന്നത്തെ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. 

ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാലിന്റെ വയനാട് സന്ദർശനത്തെ അധിക്ഷേപിച്ച വീഡിയോ ചെയ്തതിനാണ് അന്ന് കേസെടുത്തത്. അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയതിനെയാണ് ഇയാൾ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. തുടർന്നാണ് സി​ദ്ദിഖ് പരാതി നൽകിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസുകാരന്റെ നെഞ്ചിൽ ചവിട്ടി യുവാക്കൾ; ബൈക്കിൽ 3 പേർ ചുറ്റിക്കറങ്ങുന്നത് ഫോട്ടോയെടുത്തത് പ്രകോപനം, സംഭവം നെടുമ്പാശ്ശേരിയിൽ
ഒറ്റയടിക്ക് 37,20,000 രൂപയുടെ അധിക വരുമാനം കണ്ടെത്തിയെന്ന് ദിയ ബിനു പുളിക്കകണ്ടം; അവിശ്വാസം നേരിടുന്നതിനിടെ നേട്ടവുമായി പാലാ നഗരസഭ