മൂന്ന് പേർ ബൈക്കിൽ പരിസരത്ത് ചുറ്റിക്കറങ്ങുന്നത് കണ്ടപ്പോഴായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ ഫോട്ടോ എടുത്തത്.
കൊച്ചി: എറണാകുളം നെടുമ്പാശ്ശേയിൽ ബൈക്കിൽ ട്രിപ്പിൾസ് അടിച്ച് ചുറ്റിക്കറങ്ങിയത് ഫോട്ടോ എടുത്ത പൊലീസുകാരന് മർദ്ദനം. മുഖ്യമന്ത്രിയുടെ യാത്ര സുരക്ഷയുടെ ഭാഗമായി ദേശീയപാതയിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരനാണ് മർദ്ദനമേറ്റത്.കപ്രശ്ശേരി സ്വദേശികളായ ശ്യാം, റെനീഷ്, അഖിൽ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി കടന്ന് പോകുന്ന സമയത്ത് മൂവരും ഒരേ ബൈക്കിൽ പലതവണ ചുറ്റിക്കറങ്ങുന്നത് കണ്ടാണ് പൊലീസുകാരൻ ഫോട്ടോയെടുത്തത്. ഫോൺ തട്ടിപ്പറിച്ച പ്രതികൾ പൊലീസുകാരന്റെ നെഞ്ചിൽ ചവിട്ടി. ഇവരെ നെടുമ്പാശ്ശേരി പൊലീസാണ് പിടികൂടിയത്.

