ഒറ്റയടിക്ക് 37,20,000 രൂപയുടെ അധിക വരുമാനം കണ്ടെത്തിയെന്ന് ദിയ ബിനു പുളിക്കകണ്ടം; അവിശ്വാസം നേരിടുന്നതിനിടെ നേട്ടവുമായി പാലാ നഗരസഭ

Published : Jul 18, 2026, 11:43 AM IST
diya pulikkakandam

Synopsis

അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം പത്ത് വർഷമായി ഒഴിഞ്ഞുകിടന്ന പാലാ മൂന്നാനി ലോയേഴ്സ് കോംപ്ലക്സ് ഒടുവിൽ വാടകയ്ക്ക് നൽകി. ട്രിപ്പിൾ ഐടിക്ക് ഹോസ്റ്റൽ ആവശ്യങ്ങൾക്കായി കെട്ടിടം വിട്ടുനൽകുന്നതിലൂടെ, സാമ്പത്തിക പ്രതിസന്ധിയിലുള്ള നഗരസഭയ്ക്ക് പ്രതിമാസം മൂന്ന് ലക്ഷത്തിലധികം രൂപയുടെ അധിക വരുമാനം ലഭിക്കും.

പാലാ: അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം പത്ത് വർഷത്തിലധികമായി പാലായിൽ വാടകയ്ക്ക് നൽകാനാവാതെ കിടന്ന മൂന്നാനി ലോയേഴ്സ് കോംപ്ലക്സ് ഒടുവിൽ നഗരസഭയ്ക്ക് വലിയൊരു വരുമാനമാർഗ്ഗമാകുന്നു. കെട്ടിടം വാടകയ്ക്ക് നൽകുന്നതിലൂടെ നഗരസഭയ്ക്ക് പ്രതിമാസം മൂന്ന് ലക്ഷത്തിലധികം രൂപയുടെ അധിക വരുമാനമാണ് ഇനി ലഭിക്കുകയെന്ന് നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു. കെട്ടിട നിർമ്മാണം പൂർത്തിയായി ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ജലലഭ്യത ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മുൻ ഭരണസമിതികൾക്ക് കഴിഞ്ഞിരുന്നില്ല.

ഇതുമൂലം പലതവണ ലേലം വിളിച്ചിട്ടും കെട്ടിടം ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നില്ല. നഗരസഭയ്ക്ക് നാളിതുവരെ ഈ ഇനത്തിൽ മാത്രം മൂന്നരക്കോടിയോളം രൂപയുടെ ഭീമമായ നഷ്ടമാണുണ്ടായത്. ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ കഴിയാത്തവിധം നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഈ സുപ്രധാന നീക്കം. പുതിയ ഭരണസമിതി അധികാരമേറ്റെടുത്തതിനെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് കെട്ടിടത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടതെന്ന് ബിനു പുളിക്കകണ്ടം പറഞ്ഞു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി കെട്ടിടം സജ്ജമാക്കുകയായിരുന്നു.

പാലാ വലവൂർ ട്രിപ്പിൾ ഐടിയുടെ ഹോസ്റ്റൽ ആവശ്യങ്ങൾക്കായി കെട്ടിടം വിട്ടുകൊടുക്കാനാണ് ഇപ്പോൾ ധാരണയായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ഒരു മാസത്തിനകം കെട്ടിടം കൈമാറുന്നതോടെ നഗരസഭയുടെ തനത് ഫണ്ടിലേക്ക് വലിയൊരു തുക എത്തിച്ചേരും. കൃത്യമായി പറഞ്ഞാൽ പ്രതിവർഷം 37,20,000 രൂപ അധിക വാടക വരുമാനമായി പാലാ നഗരസഭയ്ക്ക് ലഭിക്കും. നിരവധി പ്രതിസന്ധികൾക്കിടയിലും നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്കായി സ്വന്തം വരുമാനം വർദ്ധിപ്പിക്കാൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ടെന്ന് ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജൂൺ 14 ന് അർദ്ധരാത്രി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് വന്ന ഫോൺ സന്ദേശം; ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് പെൺകുഞ്ഞിനെ
ജൂൺ 15-ന് പ്രവർത്തനം തുടങ്ങി, പക്ഷെ എതിർപ്പുമായി നാട്ടുകാർ രംഗത്തെത്തി; അഞ്ചാം ക്ലാസുകാരിയുടെ കത്ത് ഫലം കണ്ടു; മാറാടിയിലെ കള്ളുഷാപ്പ് പൂട്ടി