പൊലീസ് സ്റ്റേഷനിൽ യൂട്യൂബറുടെ പരാക്രമം, സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ചു, പ്രതി പിടിയിൽ

Published : Jul 05, 2026, 12:54 PM IST
yadhu

Synopsis

സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച യദു കൃഷ്ണനെയാണ് പൊലീസ് ക സ്റ്റഡിയിലെടുത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സി ഐ ചികിത്സയിൽ തുടരുകയാണ്

തിരുവനന്തപുരം : തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനിൽ പരാക്രമം നടത്തിയ യുട്യൂബറെ കസ്റ്റഡിയിലെടുത്തു. സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച യദു കൃഷ്ണനെയാണ് പൊലീസ് ക സ്റ്റഡിയിലെടുത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സി ഐ ചികിത്സയിൽ തുടരുകയാണ്. ആര്യനാട് പൊലീസ് സ്റ്റേഷനിൽ ഇന്നലെ അതിക്രമമുണ്ടായത്. മദ്യക്കുപ്പിയുമായി സ്റ്റേഷനിൽ എത്തിയ യദു പൊലീസുകാരോട് മോശമായി പെരുമാറുകയും മദ്യക്കുപ്പി അടിച്ചു പൊട്ടിക്കുകയും ചെയ്തു. പിടിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി തൊട്ടടുത്ത ആശുപത്രിയിലേക്ക് ഓടിക്കയറി. പിന്നാലെ ഓടിയെത്തിയ സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ചു. സംഭവത്തില്‍ പ്രതി ആര്യനാട് സ്വദേശി യദുകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് മുങ്ങി, തിരികെ എത്തിയപ്പോൾ കയ്യോടെ പിടികൂടി പൊലീസ്
നൊമ്പരമായി ഡ്രൈവറുടെ മരണം, സ്കൂൾ കുട്ടികളുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം; കുട്ടികളെ സുരക്ഷിതരാക്കി സമീപത്തെ വീട്ടിലെത്തി അറിയിച്ചു, പിന്നാലെ കുഴഞ്ഞ് വീണു