ഓട്ടോറിക്ഷയിൽ കയറിയ യാത്രക്കാരിയെ ബലമായി പിടിച്ചിറക്കി സ്വകാര്യ ബസിൽ കയറ്റി; ബസ് ജീവനക്കാരൻ പൊട്ടിക്കരഞ്ഞ് തലയൂരി!

Published : Jul 05, 2026, 02:22 AM IST
Kundara Police

Synopsis

കൊല്ലം കുണ്ടറയിൽ ഓട്ടോയിൽ യാത്ര ചെയ്യാൻ നിന്ന വീട്ടമ്മയെ സ്വകാര്യ ബസ് ജീവനക്കാരൻ നിർബന്ധിച്ച് ബസ്സിൽ കയറ്റി. തുടർന്ന് വീട്ടമ്മ നൽകിയ പരാതിയിൽ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ജീവനക്കാരൻ കരഞ്ഞ് മാപ്പ് പറഞ്ഞതോടെ അവർ പരാതി പിൻവലിക്കുകയായിരുന്നു.

കൊല്ലം: ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ ശ്രമിച്ച വീട്ടമ്മയെ പിടിച്ചിറക്കി സ്വകാര്യ ബസ്സിൽ കയറ്റിയ ബസ് ജീവനക്കാരനെതിരെ പരാതി. കുണ്ടറ മുക്കടയിൽ ശനിയാഴ്ച രാവിലെ 10.30 ന് ആയിരുന്നു സംഭവം. ഹരിപ്പാട് സ്വദേശി സുധയ്ക്കാണ് ദുരനുഭവം ഉണ്ടായത്. മുക്കടയിൽ നിന്നും ഓട്ടോയിൽ കാഞ്ഞിരകോട് ക്രിസ്തുരാജ് മുക്കിലേക്ക് പോകാൻ നിന്ന സുധയെ സ്വകാര്യ ബസ് ജീവനക്കാരനായ മൺറോതുരുത്ത് സ്വദേശി ബിനു നിർബന്ധിച്ചു ബസ്സിൽ കയറ്റുകയായിരുന്നു. 

ബസിൽ വച്ച് സുധയും ബിനുവും തമ്മിൽ തർക്കമുണ്ടായി. പിന്നീട് ക്രിസ്ജ്‌തുരാജ് മുക്കിൽ ഇറങ്ങിയ സുധയെ ജീവനക്കാരൻ അസഭ്യം പറയുകയുകയും ഭീഷണിപ്പെടുത്തിയതായും വീട്ടമ്മയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരനെ കുണ്ടറ പോലീസ് വിളിച്ചുവരുത്തി. പൊലീസ് സ്റ്റേഷനിൽ എത്തിയ ബസ് ജീവനക്കാരൻ പക്ഷെ പൊട്ടിക്കരഞ്ഞു. പരാതിക്കാരിയോട് തെറ്റ് ഏറ്റുപറഞ്ഞ് കരഞ്ഞു. ഇതോടെ വീട്ടമ്മ തൻ്റെ പരാതി പിൻവലിച്ചു. തുടർന്ന് പോലീസ് താക്കീതു നൽകി കണ്ടക്ടറെ വിട്ടയച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: 21-കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
കൊച്ചി ഇൻഫോപാർക്കിലെ ഐടി ജീവനക്കാരിൽ പലർക്കും പ്രിയപ്പെട്ടവർ, ബെംഗളൂരുവിൽ നിന്ന് മടങ്ങുമ്പോൾ അത്താണിയിൽ വച്ച് പിടിയിൽ; എംഡിഎംഎ പിടികൂടി