
തിരുവനന്തപുരം: കഴക്കൂട്ടത്ത് വാറ്റ് ചാരായ വില്‍പ്പനക്കിടെ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. യുവമോര്‍ച്ച ചിറയിന്‍കീഴ് മണ്ഡലം സെക്രട്ടറി സന്തോഷിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
വ്യാപക വില്‍പ്പനയുണ്ടെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടക്കുന്നതിനിടെ സന്തോഷും ബന്ധു വിഘ്നേശ്വരും സ്കൂട്ടറില്‍ വരികയായിരുന്നു.
ഇവര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ നിന്ന് അഞ്ച് ലിറ്റര്‍ ചാരായവും എണ്ണായിരം രൂപയും പിടികൂടി. ചാരായം വിറ്റ പണമാണെന്ന് പ്രതികള്‍ വെളിപ്പെടുത്തി. പിടിയിലായ സന്തോഷ് യുവമോര്‍ച്ച സ്ഥാനാര്‍ത്ഥിയായി ചിറയിന്‍കീഴില്‍ തദ്ദേശസ്ഥാപനത്തിലേക്ക് മല്‍സരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam