യുവമോർച്ച പിഎസ്‌സി ഓഫീസ് മാർച്ചിൽ സംഘർഷം

Published : Feb 12, 2021, 08:52 PM ISTUpdated : Feb 12, 2021, 08:57 PM IST
യുവമോർച്ച പിഎസ്‌സി ഓഫീസ് മാർച്ചിൽ സംഘർഷം

Synopsis

സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനത്തിനെതിരെയും പിഎസ്‌സി റാങ്ക് ഹോൾഡേഴ്സിനെ വഞ്ചിക്കുന്ന നിലപാടിനെതിരെയും യുവമോർച്ച ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പിഎസ്‌സി ഓഫീസ് ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധമാർച്ചില്‍ സംഘര്‍ഷം. 

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനത്തിനെതിരെയും പിഎസ്‌സി റാങ്ക് ഹോൾഡേഴ്സിനെ വഞ്ചിക്കുന്ന നിലപാടിനെതിരെയും യുവമോർച്ച ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തി. ജില്ലാ പിഎസ്‌സി ഓഫീസ് ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധമാർച്ചില്‍ സംഘര്‍ഷമുണ്ടായി. 

പിഎസ്‌സി ആസ്ഥാനത്തിന് സമീപം പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.  യുവമോർച്ച പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചപ്പോൾ ജലപീരങ്കി ഉപയോഗിച്ചു പോലീസ് പ്രതിരോധിച്ചു. തുടർന്ന് പോലീസുമായി വാക്കേറ്റവുമുണ്ടായി.

പിരിഞ്ഞു പോകാനായി ലാത്തിച്ചാർജ് നടത്തിയതോടെ തുടർന്ന് പിന്നീട് യുവമോർച്ച പ്രവർത്തകർ കളക്ടറേറ്റ് റോഡ് ഉപരോധിച്ചു. യുവമോർച്ച സംസ്ഥാന നേതാക്കൾ ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്