'മേടിച്ച മണി മാളികേം നൂറേക്കർ തോട്ടോം..ഇന്നൊഴിയണം'; ബമ്പർ കൈവിട്ട നിരാശയിൽ മീനാക്ഷിയും, കമന്റ് പൂരം

Published : Oct 05, 2025, 08:44 AM IST
meenakshi anoop

Synopsis

തിരുവോണം ബമ്പർ അടിക്കാത്തതിലെ നിരാശ രസകരമായി പങ്കുവെച്ച് മീനാക്ഷി അനൂപ്. നറുക്കെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും 25 കോടിയുടെ ഭാഗ്യശാലിയെ കണ്ടെത്താനായിട്ടില്ല. നെട്ടൂരിൽ വിറ്റ TH 577825 എന്ന ടിക്കറ്റിനാണ് സമ്മാനം.

ഴിഞ്ഞ ഏതാനും മണിക്കൂറുകളായി കേരളക്കരയിലെ സംസാര വിഷയം തിരുവോണം ബമ്പറിനെ കുറിച്ചാണ്. ആരാകും 25 കോടി അടിച്ച ഭാ​ഗ്യവാനെന്ന കാത്തിരിപ്പിനൊപ്പം തന്നെ ബമ്പർ അടിക്കാത്ത നിരാശയും പലരും പങ്കുവയ്ക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ മലയാളികളുടെ പ്രിയ താരം മീനാക്ഷി അനൂപും ഉണ്ട്. പതിവ് പോലെ രസകരമായൊരു ക്യാപ്ഷനൊപ്പം തന്നെയാണ് ബമ്പർ ലഭിക്കാത്ത നിരാശ മീനാക്ഷി പങ്കുവച്ചിരിക്കുന്നത്.

"ബമ്പറിൽ '.. 'നമ്പറില്ല'..നമ്പറു..കൊറെയെറക്കാനിരുന്നതാ..", എന്നായിരുന്നു മീനാക്ഷിയുടെ സോഷ്യൽ മീഡിയ ക്യാപ്ഷൻ. ഒരു കയ്യിൽ ഓണം ബമ്പർ ടിക്കറ്റുവച്ച് താടിയിൽ മറ്റേ കയ്യും കൊടുത്തിരിക്കുന്ന ഫോട്ടോയും മീനാക്ഷി ഷെയർ ചെയ്തിട്ടുണ്ട്. പോസ്റ്റ് വന്നതിന് പിന്നാലെ പതിവ് പോലെ കമന്റുകൾ കൊണ്ട് പോസ്റ്റ് നിറഞ്ഞു. രസകരമായ മറുപടിയുമായി മീനാക്ഷിയും.

'സ്വപ്നത്തി മേടിച്ച മണി മാളികേം നൂറേക്കർ തോട്ടോം..ഇന്നൊഴിയണം' എന്നായിരുന്നു ഒരു കമന്റിന് മീനാക്ഷി നൽകിയ രസകരമായ മറുപടി. "ഇത്തവണയും കിട്ടിയില്ല തിങ്കളാഴ്ച മുതൽ പണിക്കു പോണം, വിഷമിക്കേണ്ട അടുത്ത ബമ്പർ എടുത്താൽ മതി, നിന്റെ ഒരു നമ്പറും കേരള ലോട്ടറി വകുപ്പിനോട് നടക്കില്ല മോളെ, ബമ്പറിൽ നമ്പർ ഇല്ലെങ്കിലെന്താ, ബമ്പറിൽ കമ്പമുണ്ടല്ലോ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. സാരമില്ല, പൂജാ ബമ്പറെടുക്കാം എന്ന് പറഞ്ഞ് മീനാക്ഷിയെ ആശ്വസിപ്പിക്കുന്നവരും നിരവധിയാണ്.

അതേസമം, നറുക്കെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും ഓണം ബമ്പർ 25 കോടിയുടെ ഭാ​ഗ്യശാലി ഇതുവരെയും രം​ഗത്ത് എത്തിയിട്ടില്ല. എറണാകുളം നെട്ടൂരിലെ ലതീഷ് എന്ന ഏജന്റിൽ നിന്നുമാണ് TH 577825 എന്ന ഭാ​ഗ്യ ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. ആ ഭാ​ഗ്യവാൻ നെട്ടൂരിൽ തന്നെയാകാം എന്നാണ് ലതീഷ് പറയുന്നത്. എന്തായാലും ആ ഭാ​ഗ്യശാലി പൊതുവേദിയിൽ വരുമോ ഇല്ലയോ എന്നത് കാത്തിരുന്ന് അറിയാം.

PREV
Read more Articles on
click me!

Recommended Stories

'സുഹൃത്തിന്‍റെ പെണ്‍മക്കളുടെ പഠനത്തിന് 50 ലക്ഷം വീതം: കടം വാങ്ങിയ 1,000 രൂപയ്ക്കെടുത്ത ലോട്ടറിക്ക് 11 കോടി അടിച്ച വിജയി
സുഹൃത്ത് കടമായി നൽകിയ 500 രൂപ ജീവിതം മാറ്റിമറിച്ചു; പച്ചക്കറി കച്ചവടക്കാരൻ കോടീശ്വരനായി; 11 കോടിയുടെ പഞ്ചാബ് ദീപാവലി ബംപർ ജേതാവ് രാജസ്ഥാൻ സ്വദേശി