Lottery Winner : വർഷങ്ങളായി ലോട്ടറി എടുക്കുന്നു, ഫലം നിരാശമാത്രം; ഒടുവിൽ ഷാജിയെ തേടി ഭാഗ്യമെത്തി

By Web TeamFirst Published Apr 27, 2022, 5:27 PM IST
Highlights

80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

എറണാകുളം: വർഷങ്ങളായി ഭാ​ഗ്യപരീക്ഷണം നടത്താറുള്ള ഷാജിയെ തേടി ഒടുവിൽ ഭാ​ഗ്യദേവത എത്തി(Lottery Winner). ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ഭാ​ഗ്യക്കുറിയുടെ(Karunya Lottery) ഒന്നാം സമ്മാനമാണ് ശ്രീമൂലനഗരം മണിയംപിള്ളി ഷാജിയെ തേടി എത്തിയത്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

കാലടിയിലെ എബിൻ ലക്കി സെന്ററിൽ നിന്നാണു ഷാജി ടിക്കറ്റെടുത്തത്. സ്ഥിരമായി ഇവിടെ നിന്നുതന്നെയാണ് ഇദ്ദേഹം ടിക്കറ്റ് എടുക്കാറുള്ളത്. 15 കൊല്ലമായി ഷാജി സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കുന്നുണ്ട്. ഒരോ പ്രാവശ്യവും നിരാശമാത്രമായിരു ഫലം. ചെറിയ തുകകൾ നേരത്തെ പലപ്പോഴും ലഭിച്ചിട്ടുണ്ട്. 500 രൂപയാണു നേരത്തെ ലഭിച്ചതിൽ കൂടിയ തുക. 

സമ്മാന തുക ഉപയോ​ഗിച്ച് കടബാധ്യതകൾ തീർക്കണമെന്നാണ് ഷാജിയുടെ ആദ്യ ആ​ഗ്രഹം. കാരിക്കോട് ഷഫി ഇന്റർലോക്ക് ബ്രിക്സ് കമ്പനിയിലെ ഡ്രൈവറാണ് ഷാജി. പണി സാധനങ്ങൾ വാടകയ്ക്കു കൊടുക്കുന്ന കട നടത്തുകയാണ് ഭാര്യ വിദ്യ. ആഞ്ജലീന, ആഞ്ജല എന്നിങ്ങനെ രണ്ട് മക്കളാണ് ദമ്പതികൾക്ക് ഉള്ളത്.  

Read Also: Kerala lottery Result: Akshaya AK 546 : ആർക്കാകും 70 ലക്ഷം? അക്ഷയ AK- 546 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

ടിക്കറ്റെടുത്തത് മകളുടെ പിറന്നാൾ ദിനത്തിൽ; പിറ്റേന്ന് അച്ഛന് 70 ലക്ഷത്തിന്റെ ഭാ​ഗ്യം

പാലക്കാട്: മകളുടെ പിറന്നാൾ ദിനത്തിൽ എടുത്ത ഭാ​ഗ്യക്കുറിയിലൂടെ അച്ഛന് 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം. പാലക്കാട് പല്ലശ്ശനയിലെ ഹോട്ടല്‍ വ്യാപാരിക്കാണ് ഈ അതുല്യഭാ​ഗ്യം ലഭിച്ചത്. പല്ലശ്ശന അണ്ണക്കോട് വീട്ടില്‍ എച്ച്. ഷാജഹാനാണ് അക്ഷയ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം. 

തേങ്കുറിശ്ശി തില്ലങ്കാട്ടില്‍ ചെറുകിട ഹോട്ടല്‍ വ്യാപാരിയാണ് ഷാജഹാന്‍. കൃഷ്ണൻ എന്ന കച്ചവടക്കാരനിൽ നിന്ന്  എട്ട് ടിക്കറ്റുകളാണ് ഇയാൾ എടുത്തത്. ഇതിൽ AC 410281 എന്ന ടിക്കറ്റിലൂടെ ഷാജഹാനെയും കുടുംബത്തെയും തേടി ഭാ​ഗ്യം എത്തുക ആയിരുന്നു. വല്ലപ്പോഴും ഭാ​ഗ്യപരീക്ഷണം നടത്താറുള്ള ഷാജഹാന് മുമ്പ് 5000 രൂപവരെ സമ്മാനം ലഭിച്ചിട്ടുണ്ട്.

ഭാര്യ സജ്ന, മക്കളായ സഫുവാൻ, സിയാ നസ്രിൻ, സഫ്രാൻ എന്നിവരടങ്ങുന്ന കുടുംബമാണ് ഷാജഹാന്റേത്. സിയയുടെ പിറന്നാൾ ദിനമായ ചൊവ്വാഴ്ചയാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്. ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് എസ്. ഹനീഫയുടെ മകനാണ് ഷാജഹാന്‍. 

click me!