പുത്തൻ ഫിഫ്ടി-ഫിഫ്ടി ലോട്ടറി ഒന്നാം സമ്മാനം ചേര്‍ത്തല സ്വദേശിക്ക്

By Web TeamFirst Published Jun 7, 2022, 8:50 PM IST
Highlights

ആറ് വർഷം മുമ്പ് രണ്ടാം സമ്മാനമായി 15 ലക്ഷം രൂപയും രാജേന്ദ്രന് ലഭിച്ചിട്ടുണ്ട്...

ചേർത്തല: സംസ്ഥാന ലോട്ടറി വകുപ്പ് ഞായറാഴ്ചകളില്‍ തുടങ്ങിയ പുതിയ ലോട്ടറി ടിക്കറ്റായ ഫിഫ്ടി ഫിഫ്ടിയുടെ ഒന്നാം സമ്മാനം ചേർത്തല സ്വദേശിയ്ക്ക്. ഒരു കോടിയുടെ ഭാഗ്യമാണ് ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളിയെ തേടിയെത്തിയത്. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് പുത്തൻതറ നിവർത്തിൽ രാജേന്ദ്രനെനായണ് കേരള ലോട്ടറിയുടെ രൂപത്തിൽ ഭാഗ്യം തുണച്ചത്. 

കോനാട്ടുശ്ശേരിയിലെഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളിയാണ് 52 കാരാനായ രാജേന്ദ്രൻ. ഞായറാഴ്ച കിഴക്കേ കൊട്ടാരം സ്കൂളിന് സമീപത്ത് നിന്നാണ് ടിക്കറ്റ് വാങ്ങിയത്. ആറ് വർഷം മുമ്പ് രണ്ടാം സമ്മാനമായി 15 ലക്ഷം രൂപയും രാജേന്ദ്രന് ലഭിച്ചിട്ടുണ്ട്. ധനലക്ഷ്മിയാണ് രാജേന്ദ്രന്റെ ഭാര്യ. 

പ്ലസ് ടു കഴിഞ്ഞ അനന്തകൃഷ്ണനും ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആര്യനന്ദയും മക്കൾ. ലോട്ടറി തുകകൊണ്ട് പഴയ വീട് പൊളിച്ച് പുതിയ വീട് നിർമിക്കാനും മക്കളുടെ വിദ്യാഭ്യാസം നന്നായി നടത്താനുമാണ് ആഗ്രഹമെന്ന് രാജേന്ദ്രന്‍ പറഞ്ഞു. സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽബാങ്ക് തങ്കി ശാഖയിൽ നൽകി.

Read Also: ഭാഗ്യം വിൻ വിൻ രൂപത്തിൽ, 75 ലക്ഷം രൂപ ലോട്ടറി അടിച്ചത് എറണാകുളത്തെ ചുമട്ടുതൊഴിലാളിക്ക്...

കഴി‍ഞ്ഞ ദിവസം നറുക്കെടുത്ത വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത് എറണാകുളം തായിക്കാട്ടുകര സ്വദേശിയായ പി എച്ച് സുധീറിനാണ് ലഭിച്ചത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. പള്ളിക്കവലയിലെ ചുമട്ടുതൊഴിലാളിയാണ് കല്ലിങ്കൽ വീട്ടിൽ പി എച്ച് സുധീര്‍.  ഡബ്ല്യുടി 150978 എന്ന നമ്പറിലുള്ള ലോട്ടറിക്കാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. 

തായിക്കാട്ടുകരയിലെ ലോട്ടറി ഏജന്റും നാട്ടുകാരനുമായ കെ എ ഗോപിയിൽ നിന്നാണ് സുധീര്‍ ടിക്കറ്റ് വാങ്ങിയത്. 10 വര്‍ഷം മുമ്പ് പക്ഷാഘാതം വന്ന് വലത് ഭാഗം തളര്‍ന്നുപോയ ഗോപി ലോട്ടറി വിറ്റാണ് ജീവിക്കുന്നത്. കമ്പനിപ്പടിയിലെ രാജേഷ് ലക്കി സെന്ററിൽ നിന്നാണ് ഗോപി ടിക്കറ്റ് വാങ്ങിയത്. വിവിധ സീരീസിലുള്ള 12 സെറ്റ് ടിക്കറ്റുകളാണ് ഇയാൾ വാങ്ങിയത്. സുധീറിന് ഒന്നാം സമ്മാനം ലഭിച്ചതോടെ കമ്മീഷനും അതിന് പുറമെ ഓരോ സീരീസിനും 8000 രൂപ വീതം സമാശ്വാസ സമ്മാനവും ഗോപിക്ക് ലഭിക്കും. 

click me!