കടബാധ്യത കാരണം കിടപ്പാടം വിറ്റു; താമസം വാടക വീട്ടിൽ, ഒടുവിൽ ധനൂപിനെ തേടി ഭാ​ഗ്യം എത്തി

Web Desk   | Asianet News
Published : Oct 04, 2020, 04:29 PM ISTUpdated : Oct 04, 2020, 04:30 PM IST
കടബാധ്യത കാരണം കിടപ്പാടം വിറ്റു; താമസം വാടക വീട്ടിൽ, ഒടുവിൽ ധനൂപിനെ തേടി ഭാ​ഗ്യം എത്തി

Synopsis

അണക്കര മോണ്ട്‌ഫോർട്ട് സ്‌കൂളിലെ ഓഫീസ് ജീവനക്കാരനായ ധനൂപ് പതിവായി ലോട്ടറി  എടുക്കുന്നയാളാണ്. എന്നാൽ ഇതുവരെയും കാര്യമായ സമ്മാനമൊന്നും ധനൂപിന് ലഭിച്ചിരുന്നില്ല. 

ഇടുക്കി: കടംകയറി ആകെയുണ്ടായിരുന്ന വീടുവിറ്റ് വാടകയ്ക്ക് കഴിയേണ്ടിവന്ന കുടുംബത്തെ ഒടുവിൽ ഭാഗ്യം കടാക്ഷിച്ചു. കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ഭാ​ഗ്യക്കുറിയുടെ രൂപത്തിലാണ് ഭാ​ഗ്യം എത്തിയത്. ഇടുക്കി സ്വദേശിയായ ധനൂപ് എ.മോഹനെ തേടിയാണ് കാരുണ്യയുടെ 80 ലക്ഷം രൂപ എത്തിയത്. 

ഇടുക്കി അണക്കര ആഞ്ഞിലിമൂട്ടിൽ എ എസ് മോഹനൻ-ലീലാമണി ദമ്പതികളുടെ മകനാണ് ധനൂപ്. അണക്കര മോണ്ട്‌ഫോർട്ട് സ്‌കൂളിലെ ഓഫീസ് ജീവനക്കാരനായ ധനൂപ് പതിവായി ലോട്ടറി  എടുക്കുന്നയാളാണ്. എന്നാൽ ഇതുവരെയും കാര്യമായ സമ്മാനമൊന്നും ധനൂപിന് ലഭിച്ചിരുന്നില്ല. 

ഫലം അറിയാം: കാരുണ്യ കെ ആര്‍-467 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

മറ്റുള്ളവയ്ക്കൊപ്പം ഈ രീതിയിലും കടബാധ്യത ഏറിയെങ്കിലും പ്രതീക്ഷ കൈവിടാതെ ധനൂപ് ലോട്ടറി എടുത്തുകൊണ്ടേ ഇരുന്നു. ഒടുവിൽ ആ പ്രതീക്ഷ അന്വർത്ഥമാക്കി കൊണ്ട് കഴിഞ്ഞ ദിവസം നറുക്കെടുത്ത ലോട്ടറിയുടെ ഒന്നാം സമ്മാനം തന്നെ ധനൂപിന് സ്വന്തമായി. കൂലിപ്പണിക്കാരനായിരുന്ന മോഹനൻ ഇപ്പോൾ രോഗബാധിതനാണ്. ലീലാമണി അങ്കണവാടി അധ്യാപികയായിരുന്നു. സ്വന്തമായൊരു വീടാണ് ധനൂപിന്റെ വലിയ ആഗ്രഹം.

PREV
click me!

Recommended Stories

'സുഹൃത്തിന്‍റെ പെണ്‍മക്കളുടെ പഠനത്തിന് 50 ലക്ഷം വീതം: കടം വാങ്ങിയ 1,000 രൂപയ്ക്കെടുത്ത ലോട്ടറിക്ക് 11 കോടി അടിച്ച വിജയി
സുഹൃത്ത് കടമായി നൽകിയ 500 രൂപ ജീവിതം മാറ്റിമറിച്ചു; പച്ചക്കറി കച്ചവടക്കാരൻ കോടീശ്വരനായി; 11 കോടിയുടെ പഞ്ചാബ് ദീപാവലി ബംപർ ജേതാവ് രാജസ്ഥാൻ സ്വദേശി