‘അടിച്ചു ഭായ്..'; ഭാ​ഗ്യമിത്രയുടെ ഒരു കോടി അതിഥി തൊഴിലാളികൾക്ക്

By Web TeamFirst Published Mar 9, 2021, 10:10 AM IST
Highlights

കാരുണ്യ പ്ലസ് ടിക്കറ്റിന്റെ വ്യാഴാഴ്ച നടന്ന നറുക്കെടുപ്പിലും അതിഥി തൊഴിലാളെയെ ആയിരുന്നു ഭാ​ഗ്യം തുണച്ചത്. 

എറണാകുളം: കേരള ഭാഗ്യമിത്ര ലോട്ടറിയുടെ ഞായറാഴ്‌ചത്തെ നറുക്കെടുപ്പില്‍ ഒരുകോടി രൂപയുടെ ഒന്നാം സമ്മാനം തേടിയെത്തിയത് മൂന്ന്‌ അതിഥിതൊഴിലാളികളെ. അസം സ്വദേശികളായ  സഹോദരങ്ങൾ ഷഹാദലി(36), നൂർ മുഹമ്മദ് അലി (30), കൊൽക്കത്ത മൂർഷിദാബാദിലെ ഹക്തർ ഷേക്ക് (42) എന്നിവർക്കാണ് സമ്മാനം അടിച്ചത്. 

കുറവിലങ്ങാട് നിന്നെടുത്ത ബി സി 275591 നമ്പർ ടിക്കറ്റിനാണ് ഒരു കോടി ലഭിച്ചത്. ഞായറാഴ്‌ച രാവിലെ കുറവിലങ്ങാട്‌ പഞ്ചായത്ത്‌ ബസ്‌ സ്‌റ്റാന്‍ഡില്‍നിന്നുമാണ്‌ ഇവര്‍ നാലുടിക്കറ്റുകള്‍ എടുത്തത്‌.10 വര്‍ഷമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ ജോലിചെയ്യുന്ന ഇവര്‍ രണ്ടു വര്‍ഷമായി കുറവിലങ്ങാട്‌ മേസ്‌തിരിപ്പണി ചെയ്യുകയാണ്. കേരളത്തില്‍ വന്നതു മുതല്‍ ടിക്കറ്റെടുക്കുന്ന ഇവര്‍ക്ക്‌ പലപ്പോഴായി അയ്യായിരം, ആയിരം, അഞ്ഞൂറ്‌ രൂപവരെ സമ്മാനമായി ലഭിച്ചിട്ടുണ്ട്‌. 

കാരുണ്യ പ്ലസ് ടിക്കറ്റിന്റെ വ്യാഴാഴ്ച നടന്ന നറുക്കെടുപ്പിലും അതിഥി തൊഴിലാളിയെ ആയിരുന്നു ഭാ​ഗ്യം തുണച്ചത്. പശ്ചിമ ബംഗാളില്‍ നിന്നും തിരുവനന്തപുരത്ത് ജോലിക്കെത്തിയ പ്രതിഭാ മണ്ഡലിനെയാണ് ഭാ​ഗ്യം കടാക്ഷിച്ചത്. 80 ലക്ഷം രൂപ ആയിരുന്നു ഒന്നാം സമ്മാനം. ഒരു കോടി വീതം അഞ്ച് പേര്‍ക്ക് ഒന്നാം സമ്മാനം നല്‍കുന്ന ഏക ഭാഗ്യക്കുറിയാണ് ഭാഗ്യമിത്ര. 

click me!