പത്തുവയസുകാരന്‍റെ കാമുകി; ഞെട്ടിയത് സോഷ്യല്‍ മീഡിയ

Published : Jan 02, 2018, 12:33 PM ISTUpdated : Oct 05, 2018, 01:31 AM IST
പത്തുവയസുകാരന്‍റെ കാമുകി; ഞെട്ടിയത് സോഷ്യല്‍ മീഡിയ

Synopsis

തായ്‌ലന്‍റ് :സുന്ദരിയായ ഒരു ഗേള്‍ഫ്രണ്ട് എന്നത് യുവാക്കളുടെ ആഗ്രഹമാണ്. എന്നാല്‍ ഈ പത്ത് വയസുകാരന്‍റെ ഗേള്‍ ഫ്രണ്ടിനെ കണ്ടാല്‍ ഈ ആഗ്രഹമുള്ളവര്‍ ഒന്ന് അതിശയിക്കും.സുന്ദരിയായ ഒരു തായ് മോഡലിനെയാണ് പത്ത് വയസ്സുകാരന്‍ നന്‍റാപോങ് കിട്‌വാപട്ടാന കാമുകിയാക്കി വെച്ചിരിക്കുന്നത്. 

കഴിഞ്ഞ ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് നന്‍റാപോങ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഈ കമിതാക്കളെ വാര്‍ത്തയില്‍ ഇടം നേടിച്ചത്. കാമുകിയുമായി മാളില്‍ കറങ്ങിയ ചിത്രങ്ങളാണ് നന്‍റാപോങ് സമൂഹ മാധ്യമത്തില്‍ കൂടി പോസ്റ്റ് ചെയ്തത്.ക്രിസ്മസ് സമ്മാനമായി ഒരു ഐ ഫോണ്‍ X ആണ് നന്‍റാപോങ് കാമുകിക്ക് സമ്മാനിച്ചത്. 

‘ഞാനെന്റെ സുന്ദരിയായ പെണ്ണിനൊപ്പം സിനിമയ്ക്ക് പോയി. ഞാനവള്‍ക്ക് ക്രിസ്മസ് സമ്മാനമായി ഐഫോണ്‍ വാങ്ങിക്കൊടുത്തു” എന്നാണ് നന്‍റാപോങ് ഈ ചിത്രങ്ങള്‍ക്ക് തലക്കെട്ട് നല്‍കിയത്. നിരവധി പേരാണ് നന്റാപോങിന്റെ ഈ പോസ്റ്റ് സമൂഹമാധ്യമത്തില്‍ കൂടി ഷെയര്‍ ചെയ്തത്. നന്‍റാപോങിന്റെ പണം കണ്ടാണ് മോഡല്‍ പ്രണയിക്കുന്നതെന്നാണ് സമൂഹ മാധ്യമത്തില്‍ പലരുടെയും അഭിപ്രായം.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

'ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ പഠിക്കാൻ 2.5 ലക്ഷം രൂപയോ?!', കിന്റർ ​ഗാർട്ടനിലെ ഫീസ് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
500 -ന്റെയും 100 -ന്റെയും നോട്ടുകൾ, എല്ലാം ഒറിജിനൽ, 100 അടി നീളമുള്ള കറൻസി മാല ധരിച്ച് വരൻ!