വീഡിയോ: ഇവയെല്ലാം വരക്കുന്നത് ഈ ഒമ്പതു വയസുകാരിയാണ് !

Published : Aug 26, 2018, 12:17 PM ISTUpdated : Sep 10, 2018, 02:54 AM IST
വീഡിയോ: ഇവയെല്ലാം വരക്കുന്നത് ഈ ഒമ്പതു വയസുകാരിയാണ് !

Synopsis

എന്‍റെ ഏറ്റവും പ്രിയപ്പെട്ട വര ഈ സിംഹമാണ്. കെനിയയിലേക്ക് അധികവും വിനോദസഞ്ചാരികളെത്തുന്നത് സിംഹങ്ങളെ കാണാനാണ്. അതിനാലാണത്. ഞാന്‍ കുട്ടികളെ പഠിപ്പിക്കാറുമുണ്ട്. കാരണം, നമ്മുടെ കഴിവ് മറ്റുള്ളവര്‍ക്കു കൂടി പങ്കുവെക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 

നയ്റോബി: ഷെലാ ഷെല്‍ഡണ്‍ ചാള്‍സ്, വയസ് വെറും ഒമ്പത്. പക്ഷെ, അവളുടെ വര കണ്ടാല്‍, അതിനെ കുറിച്ച് അവള്‍ക്ക് പറയാനുള്ളത് കേട്ടാല്‍ അത് വിശ്വസിക്കുക പ്രയാസമായിത്തോന്നാം. അത്ര ആഴത്തിലുള്ളതാണ് അവളുടെ വരയും ചിന്തയും. ആര്‍ട്ടിസ്റ്റ് മാത്രമല്ല. നല്ലൊരു ഡിസൈനറും മോഡലും കൂടിയാണ് ഷെല്‍ഡണ്‍. കെനിയന്‍ പ്രസിഡന്‍റിനായി വരെ ഡ്രസ് ഡിസൈന്‍ ചെയ്ത മിടുക്കി. അവളെ കുറിച്ച് അവള്‍ തന്നെ പറയുന്നു. 

''എന്‍റെ പേര് ഷെലാ ഷെല്‍ഡണ്‍ ചാള്‍സ്, ഒമ്പത് വയസാണ് പ്രായം. വരക്കാനാണ് എനിക്കേറെയിഷ്ടം. അതെന്‍റെ ഉള്ളില്‍ തന്നെയുള്ള എന്തോ ആണ്. ഞാന്‍ ഒരു ആര്‍ട്ടിസ്റ്റാണ്, ഡിസൈനറാണ്, മോഡലാണ്. കെനിയന്‍ പ്രസിഡന്‍റ്  ഉഹുരു കെനിയാട്ടയ്ക്ക് വേണ്ടി  ഡ്രസ് ഡിസൈന്‍ ചെയ്തിട്ടുണ്ട്. എന്‍റെ ഏറ്റവും പ്രിയപ്പെട്ട വര ഈ സിംഹമാണ്. കെനിയയിലേക്ക് അധികവും വിനോദസഞ്ചാരികളെത്തുന്നത് സിംഹങ്ങളെ കാണാനാണ്. അതിനാലാണത്. ഞാന്‍ കുട്ടികളെ പഠിപ്പിക്കാറുമുണ്ട്. കാരണം, നമ്മുടെ കഴിവ് മറ്റുള്ളവര്‍ക്കു കൂടി പങ്കുവെക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ സ്ത്രീകളെ വരയ്ക്കാനും ഇഷ്ടപ്പെടുന്നു. കാരണം, അവര്‍ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. അവരാണ് നമ്മുടെ വീട്ടിലെ ഏറ്റവും പ്രധാന വ്യക്തിയും. എന്‍റെ വീട്ടിലെന്താണോ മാറ്റം വരേണ്ടത്, ജീവിതത്തിലെന്താണോ മാറ്റം വരേണ്ടത് അതാണ് ഞാന്‍ വരയ്ക്കുന്നതും. എന്‍റെ മരണം വരെ ഞാനങ്ങനെ വരക്കും. ''

ഏതായാലും ഈ മിടുക്കിക്ക് ആരാധകര്‍ ഏറെയാണ്. 

 

PREV
click me!

Recommended Stories

കൊവിഡിൽ വ്യാപനത്തിൽ കുടുംബത്തിന് നഷ്ടമായത് 14 കോടി, ജീവിക്കാനായി റാപ്പിഡോ ഡ്രൈവറായി യുവാവ്
2025 -ൽ 9 കോടി 30 ലക്ഷം ബിരിയാണി സ്വിഗ്ഗി വഴി ഓർഡർ ചെയ്ത് ഇന്ത്യക്കാർ; പത്താം വ‍ർഷവും തകർക്കപ്പെടാത്ത വിശ്വാസം