
പല രീതിയിലുള്ള വിവാഹാഭ്യര്‍ത്ഥനകളും കണ്ടിട്ടുണ്ടാകാം. എന്നാല്‍ വിവാഹാഭ്യര്‍ത്ഥന ഒരു അദ്ഭുതമായിത്തോന്നുന്നത് അത് ഇങ്ങനെയൊക്കെയാകുമ്പോഴാണ്.
വെയില്‍സിലെ ടെന്‍ബി ബീച്ചിലാണ് വ്യത്യസ്തമായ വിവാഹാഭ്യര്‍ത്ഥന നടന്നത്. 130 അടിയില്‍, മണലിലെഴുതിയായിരുന്നു നെയില്‍ ബ്രയര്‍ലിയെന്ന നാല്‍പ്പത്തിയാറുകാരന്‍ താന്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്നുവെന്ന് അവളോട് പറയുന്നത്. നെയിലിന് വേണ്ടി മണല്‍ത്തീരത്ത് മനോഹരമായി അതെഴുതിക്കൊടുത്തത് ആര്‍ട്ടിസ്റ്റായ മാര്‍ക്ക് ട്രനറിയാണ്. ' ഹേയ്, ഹേയ് എമ്മ, നിനക്കെന്നെ വിവാഹം കഴിക്കാമോ? (Aye Aye Emma, will you marry me) എന്നാണ് മനോഹരമായി മണലിലെഴുതിയിരുന്നത്.
മൂന്നു മണിക്കൂറാണ് ഇതെഴുതിത്തീര്‍ക്കാന്‍ കലാകാരനായ മാര്‍ക്ക് ട്രെനറെടുത്തത്. ശനിയാഴ്ച രാവിലെയാണ് എമ്മയെക്കാത്ത് ബീച്ചില്‍ ഇത്തരമൊരു സര്‍പ്രൈസൊരുങ്ങിയത്. എന്നാലതൊന്നും വെറുതെയായില്ല. നാല്‍പതുകാരി എമ്മ മണലിലെഴുതിയതിന് മറുപടി നല്‍കി, 'യെസ്'.
ഇവര്‍ രണ്ടുപേരും കാര്‍ഡിഫില്‍ നിന്നുള്ളവരാണ്. രണ്ടുപേരും ഒരു വര്‍ഷമായി അടുപ്പത്തിലുമായിരുന്നു. പക്ഷെ, ഈ വിവാഭാഭ്യര്‍ത്ഥന എമ്മയ്ക്ക് സര്‍പ്രൈസ് തന്നെയായിരുന്നു. 'ഞാന്‍ അദ്ഭുതപ്പെട്ടുപോയി, അതത്രയും മനോഹരമായിരുന്നു, ഒരിക്കലും ഞാനത് പ്രതീക്ഷിച്ചിരുന്നില്ല' എന്നാണ് എമ്മയുടെ ഇതിനെകുറിച്ചുള്ള പ്രതികരണം.
നെയില്‍ പറയുന്നത് ടെന്‍ബിയില്‍ രണ്ടുപേരും സമയം ചെലവഴിക്കാറുണ്ടായിരുന്നു. മാര്‍ക്കാണ് പറഞ്ഞത് ഇവിടമായിരിക്കും ഇങ്ങനെ പ്രൊപ്പോസ് ചെയ്യാന്‍ പറ്റിയ സ്ഥലമെന്നാണ്. മാര്‍ക്ക് ഇതിനുമുമ്പും പ്രണയികള്‍ക്കായി ഇത്തരം സംഭവങ്ങളൊരുക്കിയിട്ടുണ്ട്.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.