
ജെയ്പൂര്‍: രാജസ്ഥാനിലെ ഒരു വിവാഹമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. കല്യാണ ക്ഷണക്കത്ത് തന്നെയാണ് ഇത്തരത്തില്‍ വൈറല്‍ ആകുന്നതിന് കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രധാനപ്പെട്ട നയങ്ങളാണ് ഈ കല്യാണകത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. വധുവിന്‍റെ അമ്മാവനാണ് ഇത്തരത്തില്‍ രസകരമായ കല്യാണക്കുറികള്‍ അച്ചടിക്കാന്‍ ആലോചിച്ചത്. പ്രദേശത്തെ പഞ്ചായത്ത് അംഗംകൂടിയാണ് ഇദ്ദേഹം.
ഇതിലൂടെ പൗരന്മാര്‍ക്ക് പ്രധാനമന്ത്രിയുടെ ജനോപകരമായ പദ്ധതികളെ പറ്റി ബോധവത്കരണം നടത്തുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും വീടുകളില്‍ ശൗച്യാലയം വേണമെന്ന് നിര്‍ദ്ദേശവും അവര്‍ വച്ചിട്ടുണ്ട്. ഏപ്രില്‍ 29 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞമാസം ബെംഗളൂരുവില്‍ നടന്ന വിവാഹത്തില്‍ സ്വച്ഛ ഭാരതത്തിന്റെ ലോഗോ ഉപയോഗിച്ചിരുന്നു. ഇത് ട്വിറ്ററിലൂടെ പങ്കുവച്ച യുവാവിന്‍റെ പോസ്റ്റ് പ്രധാനമന്ത്രി പങ്കുവയ്ക്കുക മാത്രമല്ല എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ട്വിറ്ററില്‍ ഫോളോ ചെയ്യുകയും ചെയ്തിരുന്നു.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം