
ഇതിലും കഠിനമായ തോതില്‍ മെയ് വരെ ചൂട് തുടരും എന്നുതന്നെയാണ് ഔദ്യോഗിക വെളിപ്പെടുത്തലുകള്‍! അത് മുന്നില്‍ കണ്ടുകൊണ്ട് തന്നെ കണ്ണിന്റെ ആരോഗ്യകാര്യത്തില്‍ ചില മുന്‍കരുതലുകള്‍ അത്യാവശ്യമായും നമ്മള്‍ പാലിക്കേണ്ടതുണ്ട്. കാരണം ചെങ്കണ്ണ് പോലുള്ള സാംക്രമികസ്വഭാവമുള്ള വ്യാധികള്‍ കൂടുതലായി കാണുന്നത് ഈ കാലയളവിലാണ്.
'മദ്രാസ് ഐ' 'പിങ്ക് ഐ' എന്നീ വിളിപ്പേരുകളിലറിയപ്പെടുന്ന ചെങ്കണ്ണ് ഇന്ത്യയില്‍ വര്‍ഷാവര്‍ഷം 10 ദശലക്ഷത്തോളം ആളുകളില്‍ ഭീതിസൃഷ്ടിച്ചു പടര്‍ന്നുപിടിക്കാറുണ്ട്.
നേത്രഗോളത്തിന്റെ ഏറ്റവും പുറമെയുള്ള നേര്‍ത്ത ആവരണമായ കണ്‍ജന്റ്റീവ ക്കുണ്ടാവുന്ന (Conjunctiva) അണുബാധയും തുടര്‍ന്നുണ്ടാകുന്ന നീര്‍കെട്ടുമാണ് ഇതിന് മൂലകാരണം. അതുകൊണ്ട് രക്തക്കുഴലുകള്‍ വികസിക്കുകയും രക്തപ്രവാഹം കൂടുകയും കണ്ണ് ചുവന്നതായി മാറുകയും ചെയ്യുന്നു. വൈറസ്, ബാക്ടീരിയ മുതലായ രോഗാണുക്കളാണ് സാധാരണയായി ചെങ്കണ്ണുണ്ടാക്കുന്നത്.
ചൂടുകാലങ്ങളില്‍ ധാരാളം പേര്‍ക്ക് ഈ രോഗം പടര്‍ന്നു പിടിക്കുന്നതിനുള്ള പ്രധാനകാരണം വൈറസാണ്. അതോടൊപ്പം ചിലര്‍ക്ക് പനിയും ജലദോഷവും വരാം. പിന്നീടതില്‍ ബാക്റ്റീരിയയുടെ കടന്നുകയറ്റവും കൂടിയാകുമ്പോള്‍ രോഗം മൂര്‍ച്ഛിച്ച് ചുവന്ന്, പീളകെട്ടി, കാഴ്ചമങ്ങുന്നതിനും കാരണമാകാം. ബാക്ടീരിയ ഒറ്റയ്ക്കും രോഗമുണ്ടാക്കാറുണ്ട്. അത് സാധാരണയായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവസാനിക്കുകയും ചെയ്യും.
ശുചിത്വമില്ലായ്മയും അനാരോഗ്യകരമായ ചിട്ടവട്ടങ്ങളും മൂലം രോഗബാധയുള്ളവരുടെ കണ്ണിലെ ദ്രവം ഏതെങ്കിലും വിധേന മറ്റുള്ളവരിലേക്കെത്തിയാല്‍ ; ഉദാഹരണമായി ഉപയോഗിക്കുന്ന തുണികളിലൂടെയും പാത്രങ്ങള്‍, ഗ്ലാസ്, മൊബൈല്‍ഫോണ്‍, പേന, ടിവി റിമോട്ട് മുതലായ നിത്യോപയോഗ വസ്തുക്കളിലൂടെയും അണുക്കള്‍ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത ഉണ്ട്. തുടര്‍ന്ന് ഏതെങ്കിലും ഒരു കണ്ണിനോ അതോ രണ്ട് കണ്ണുകള്‍ക്കോ താഴെപറയുന്ന ലക്ഷങ്ങള്‍ ഉണ്ടാകാം:
•കണ്ണിന് ചുവപ്പ്
•കണ്ണ് വേദന
•കണ്ണിന് ചൊറിച്ചില്‍
•കണ്ണില്‍ നിന്നും വെള്ളമൊഴുകുക
•കണ്‍പോളകള്‍ വിങ്ങി വീര്‍ക്കുക
•കണ്ണില്‍ പഴുപ്പടിഞ്ഞ് പീളകെട്ടുക
•കണ്ണിനകത്തു നിന്നും കൊഴുത്ത ദ്രാവകം വരിക ചിലപ്പോള്‍ ഈ ദ്രാവകം രാത്രിയില്‍ ഉറഞ്ഞു കട്ടിയാവുകയും തുടര്‍ന്ന് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണ്ണുകള്‍ തുറക്കാന്‍ പറ്റാത്ത ഒരാവസ്ഥയും വന്നുചേരും
•വെളിച്ചത്തില്‍ നോക്കുമ്പോള്‍ കണ്ണിനു വേദനയും കണ്ണുനീരെടുപ്പും അനുഭവപ്പെടുക.
•കണ്ണിലെ കൃഷ്ണമണിയില്‍ (Cornea) വെളുത്ത തഴമ്പുകള്‍ വീഴുക തുടര്‍ന്ന് കാഴ്ചക്ക് മങ്ങലനുഭവപ്പെടുക.
ചിലരില്‍ ഈ രോഗം നേരിയ ഒരു ചുവപ്പോടുകൂടി വെള്ളമൊഴുക്കും ചൊറിച്ചിലുമായി കൂടുതല്‍ ലക്ഷണങ്ങളൊന്നും കാണിക്കാതെ അങ്ങനെ തന്നെ അവസാനിക്കാറുണ്ട്.
ലക്ഷണങ്ങള്‍ ആദ്യമേതന്നെ കാണിച്ചു തുടങ്ങുമ്പോള്‍ ചികില്‍സിക്കുന്നത് രോഗം പരമാവധി മറ്റുള്ളവരിലേക്ക് പടര്‍ന്നുപിടിക്കുന്നത് തടയും. ആദ്യത്തെ രണ്ടാഴ്ചക്കുള്ളിലാണ് ഈ രോഗം കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കാനുള്ള തീവ്രത കാണിക്കാറുള്ളത്. ഇപ്പോള്‍ പരീക്ഷ സമയമായതുകൊണ്ട് സ്‌കൂളുകളില്‍ നിന്നാരും ആദ്യമേ തന്നെ ചികിത്സതേടി വരാറില്ല. രോഗം വഷളായി മറ്റ് കുട്ടികള്‍ക്കും വീട്ടുകാര്‍ക്കും രോഗാണുക്കളെ പകര്‍ന്നുകൊണ്ട് ഒരു കൂട്ടമായിട്ടായിരിക്കും മിക്കവാറും ഈ സമയത്ത് ആശുപത്രിയില്‍ വരിക.
ചെങ്കണ്ണ് സ്ഥിരീകരിച്ചാല്‍ വീട്ടിനുള്ളില്‍ തന്നെയിരുന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകള്‍ സേവിക്കണം. ആന്റിബിയോട്ടിക്, തുള്ളിമരുന്നുകളും അവയുടെ തന്നെ ഓയിന്റ്‌മെന്റും ആയിരിക്കും ആദ്യമേ തുടങ്ങുന്ന മരുന്നുകളുടെ ഗണത്തില്‍പ്പെടുന്നത്. ചിലര്‍ അതിനോടൊപ്പം സ്റ്റിറോയ്ഡ് തുള്ളിമരുന്നുകളും നല്‍കാറുണ്ട്. അങ്ങനെയെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൃത്യമായ ഇടവേളകളില്‍ ഫോളോ-അപ്പ് ചെയ്യേണ്ടതും തുള്ളിമരുന്നുകള്‍ ഒഴിക്കുന്ന തവണയില്‍ മാറ്റം വരുത്തേണ്ടതുണ്ടെല്‍ അങ്ങനെയും ചെയ്യേണ്ടതാണ്. സ്റ്റിറോയ്ഡ് മരുന്നുകള്‍ രോഗം മാറിയതിനുശേഷവും യാതൊരുകാരണവശാലും തുടര്‍ന്ന് ഉപയോഗിക്കാന്‍ പാടുള്ളതല്ല !.
ഏതൊരു തുള്ളിമരുന്നായാലും കണ്ണിലൊഴിക്കുന്നതിനു മുന്‍പ് കൈ നല്ലവണ്ണം കഴുകി വൃത്തിയാക്കേണ്ടതുണ്ട്. അതിനുശേഷം താഴത്തെ കണ്‍പോള വലിച്ചുപിടിച്ച് ചുവന്ന പോക്കറ്റുപോലുള്ള ഭാഗത്ത് ഒരേയൊരു തുള്ളി മാത്രം ഒഴിക്കുക. ഒന്നിലധികം തുള്ളികള്‍ ഒഴിച്ചാല്‍ അത് എങ്ങുമെത്താതെ വെറുതെ ഒഴുകിപോവുകയേ ഉള്ളൂ. കൂടാതെ കണ്ണില്‍ മരുന്നൊഴിച്ചതിനു ശേഷം കണ്ണുകളുടെയും മൂക്കിന്റെയും സംഗമഭാഗത്ത് കുറച്ചുനേരം അമര്‍ത്തിപിടിക്കുന്നത് മരുന്നുകള്‍ കണ്ണിനുള്ളില്‍ കുറേനേരം തങ്ങി നില്‍ക്കുന്നതിനു സഹായകരമാകും. മരുന്ന് ഒഴിച്ചതിനു ശേഷവും കൈകള്‍ വൃത്തിയായി കഴുകണം
അതിനോടൊപ്പം തന്നെ രോഗബാധിതര്‍ ഉപയോഗിക്കുന്ന തുണികള്‍, തോര്‍ത്ത്, തൂവാല മുതലായ വസ്തുക്കള്‍ യാതൊരുകാരണവശാലും മറ്റുള്ളവര്‍ ഉപയോഗിക്കാനിടവരരുത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണ്ണില്‍ കെട്ടികിടക്കുന്ന പീളയും പഴുപ്പും തിളപ്പിച്ചാറിയ ചൂടുവെള്ളത്തില്‍ മുക്കിപിഴിഞ്ഞ തുണികൊണ്ട് സാവധാനം തുടക്കണം. അതിനു ശേഷം കൈകള്‍ അണുനാശിനി ചേര്‍ത്ത വെള്ളത്തില്‍ കഴുകണം.
സാധാരണഗതിയില്‍ ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് പെട്ടെന്ന് ദിവസങ്ങള്‍ കൊണ്ട് മാറും. പക്ഷെ വൈറസ് മൂലമാണെങ്കില്‍ അത് മാറാന്‍ ചിലപ്പോള്‍ രണ്ടാഴ്ചയെങ്കിലും എടുക്കും. ഇതില്‍ ജാഗരൂകരാകേണ്ടത് കണ്ണില്‍ വെളുത്ത തഴമ്പുകള്‍ വീണ് കാഴ്ചമങ്ങാന്‍ സാധ്യത ഉണ്ട് എന്നുള്ളതുകൊണ്ടാണ്. അതിനാല്‍ കാഴ്ചക്ക് മങ്ങലോ കണ്ണില്‍ വെളുത്തപാടുകളോ കാണപ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കണം. കണ്ണില്‍ ചുവപ്പ് വരാന്‍ കാരണങ്ങള്‍ വേറെയും ഒരുപാടുള്ളതിനാല്‍ സ്വയം ചികിത്സകള്‍ ഒഴിവാക്കി നേത്രരോഗവിദഗ്ധന്റെ സഹായം തേടുന്നത് തന്നെയാണ് ഉചിതം.
രോഗബാധിതയുള്ളയാള്‍ പൊതുസ്ഥലങ്ങള്‍, ഉത്സവം, വിവാഹം, മരണവീട് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും കഴിവതും ഒഴിവാകാന്‍ ശ്രമിക്കുക. ഈയൊരു സമയത്ത് കോണ്‍ണ്ടാക്റ്റ് ലെന്‍സ് (ഇീിമേര േഹലി)െ യാതൊരുകാരണവശാലും ഉപയോഗിക്കാന്‍ പാടുള്ളതല്ലാ.
ഭക്ഷണക്രമത്തില്‍ പ്രേത്യേകിച്ചും വിറ്റാമിനുകള്‍ ധാരാളമടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുക. പുറത്തിറങ്ങുമ്പോള്‍ കണ്ണില്‍ പൊടിയടിക്കാതിരിക്കാനും വെളിച്ചത്തു നോക്കുമ്പോള്‍ കണ്ണുവേദന ലഘൂകരിക്കാനും കറുത്തകണ്ണട വയ്ക്കുന്നത് നല്ലതായിരിക്കും.
നാട്ടില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു തെറ്റിദ്ധാരണയാണ് ചെങ്കണ്ണുള്ളയൊരാളുടെ കണ്ണില്‍ നോക്കിയാല്‍ രോഗം പടരും എന്നത്. അതൊട്ടും ശരിയല്ലാ !.രോഗിയുടെ കണ്ണുനീരില്‍ നിന്നുള്ള രോഗാണു ഏതെങ്കിലും വിധേന മറ്റൊരാളുടെ കണ്ണില്‍ കയറിയാലേ രോഗമുണ്ടാകൂ.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.