അന്നക്കഥകള്‍; ഫേസ്ബുക്ക് ലൈവിലൂടെ പുസ്തക പ്രകാശനം നടത്തി 'ഓൺലൈൻ' എഴുത്തുകാരി

Published : Sep 14, 2019, 05:31 PM ISTUpdated : Sep 15, 2019, 10:20 AM IST
അന്നക്കഥകള്‍; ഫേസ്ബുക്ക് ലൈവിലൂടെ പുസ്തക പ്രകാശനം നടത്തി 'ഓൺലൈൻ' എഴുത്തുകാരി

Synopsis

അന്ന ബെന്നിയുടെ ചെറുകഥാ സമാഹാരമായ അന്നക്കഥകള്‍ ഫേസ്ബുക്ക് ലൈവിലൂടെ പ്രകാശനം ചെയ്തു. 22 ചെറുകഥകള്‍ അടങ്ങുന്ന പുസ്തകം അന്ന തന്നെയാണ് പ്രകാശനം ചെയ്തത്. 

കൂത്താട്ടുകുളം: നവമാധ്യമങ്ങളിലൂടെ ചെറുകഥകള്‍ എഴുതി പ്രശസ്തയായ ഒലിയപ്പുറം സ്വദേശിനി അന്ന ബെന്നിയുടെ ചെറുകഥാ സമാഹാരമായ അന്നക്കഥകള്‍ ഫേസ്ബുക്ക് ലൈവിലൂടെ പ്രകാശനം ചെയ്തു. പെന്‍ബോര്‍ഡ് പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ 22 ചെറുകഥകള്‍ അടങ്ങുന്ന പുസ്തകം അന്ന തന്നെയാണ് പ്രകാശനം ചെയ്തത്. 

അടുക്കള, ചാറ്റിങ് ആത്മഹത്യ, ഒരു നിമിഷം,  ആധിപിടിച്ച അവധി, നിരീക്ഷണം തുടങ്ങിയ ജീവിതഗന്ധിയായ 22 ചെറുകഥകള്‍ അടങ്ങിയതാണ് സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലിസമ്മ എന്ന നോവലിന്‍റെ പണിപ്പുരയിലാണ് അന്നയിപ്പോള്‍. മണ്ണത്തൂര്‍ വെട്ടിമൂട് പുല്‍പ്പാറയില്‍ ബെന്നിയുടെയും ജിജിയുടെയും മകളും ഒലിയപ്പുറം പുള്ളോലിക്കല്‍ പി പി ഷൈജുവിന്‍റെ ഭാര്യയുമാണ് അന്ന. ഇവ, ഇഷ എന്നിവര്‍ മക്കളാണ്.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

അമ്പമ്പോ ഇത് ഓട്ടോ തന്നെയോ, അത്യാധുനിക സൗകര്യങ്ങളല്ലേ അകത്ത്; വൈറലായി പോസ്റ്റ്
ഇന്ത്യയെ അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു, ഒരു കുപ്പി വെള്ളത്തിന്റെ വില; വൈകാരികമായ പോസ്റ്റുമായി യുവതി