
ചെന്നൈ: പ്രശസ്തമായ പാരഡി മല്‍സരത്തിലേക്ക് കാമ്പസില്‍നിന്ന് ഒരു എന്‍ട്രി. തിരക്കു പിടിച്ച് 'ബീ ഔര്‍ പൊണ്ടാട്ടി' എന്ന മ്യൂസിക് വീഡിയോ തയ്യാറാക്കുമ്പോള്‍ മദ്രാസ് ഐ.ഐ.ടിയിലെ ആ മൂന്ന് ഫൈനല്‍ ഉയര്‍ വിദ്യാര്‍ത്ഥിനികളുടെ മനസ്സില്‍ അതേ ഉണ്ടായിരുന്നുള്ളൂ. വൈവാഹിക പരസ്യങ്ങളിലെ വരികളില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് അവരാ വീഡിയോ തയ്യാറാക്കി മല്‍സരത്തിന് അയച്ചു. എന്നാല്‍, യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്തതോടെ കഥ മാറി. മല്‍സര വീഡിയോയ്ക്ക് അപ്പുറം അത് വൈറലായി. ഇന്ത്യന്‍ അറേഞ്ച്ഡ് മാര്യേജ് സങ്കല്‍പ്പങ്ങളെ രൂക്ഷമായി പരിഹസിക്കുന്ന ഒരു കിടിലന്‍ സ്പൂഫ് എന്ന നിലയില്‍ അതിന് ലോകമെങ്ങും കൈയടികള്‍ ലഭിക്കുകയാണ്.
എന്നാല്‍, യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്തതോടെ കഥ മാറി. മല്‍സര വീഡിയോയ്ക്ക് അപ്പുറം അത് വൈറലായി. ഇന്ത്യന്‍ അറേഞ്ച്ഡ് മാര്യേജ് സങ്കല്‍പ്പങ്ങളെ രൂക്ഷമായി പരിഹസിക്കുന്ന ഒരു കിടിലന്‍ സ്പൂഫ് എന്ന നിലയില്‍ അതിന് ലോകമെങ്ങും കൈയടികള്‍ ലഭിക്കുകയാണ്.
അസ്മിത ഘോഷ്, അനുകൃപ എലങ്കോ, കൃപ വര്‍ഗീസ് എന്നീ മൂന്ന് വിദ്യാര്‍തഥിനികളാണ് ഈ വീഡിയോയുടെ ശില്‍പ്പികള്‍. കാര്‍ലി റേ ജെപ്‌സണിന്റെ പ്രശസ്തമായ 'കാള്‍ മേ ബീ' എന്ന ഗാനത്തിന്റ പാരഡിയാണ് ഇവര്‍ തയ്യാറാക്കിയത്. ഒരു തമിഴ് യാഥാസ്ഥിതിക കുടുംബത്തിലെ വീട്ടമ്മ മകന് വിവാഹം ആലോചിക്കുന്നതിനുള്ള പരസ്യം എന്ന രീതിയിലാണ് ഇവര്‍ ഇത് തയ്യാറാക്കിയത്.
യാഥാസ്ഥിതിക കുടുംബത്തിനകത്ത് വിദ്യാസമ്പന്നയായ ഒരു സ്ത്രീ എങ്ങനെയാവണമെന്ന കടുംപിടിത്തങ്ങളാണ് ഈ പരസ്യം പറയുന്നത്. 'ഈ വരികള്‍ അത്ര അസാധാരണമല്ലെന്നും മിക്കവാറും വിവാഹ പരസ്യങ്ങളില്‍ കാണുന്ന പതിവ് വരികളാണ് അവയെന്നും ഇവര്‍ പറയുന്നു. അസ്മിതയും അനുകൃപയുമാണ് ഗാനമാലപിച്ചത്. കൃപയാണ് അമ്മായിയമ്മയായി സ്ത്രീകനില്‍ വരുന്നത്.
കണ്ടു നോക്കൂ, ആ വീഡിയോ:
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം