
ബെംഗളൂരു: ബെംഗളൂരുവിൽ ഓടുന്ന കാറിന്റെ സൺറൂഫിൽനിന്ന് ചുംബിച്ച ദമ്പതികൾക്ക് പിഴ വിധിച്ച് ട്രാഫിക് പൊലീസ്. വീഡിയോ വൈറലായതിനെ തുടർന്നാണ് ട്രാഫിക് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. മെയ് 27 ചൊവ്വാഴ്ച നഗരത്തിലെ ട്രിനിറ്റി റോഡിൽ കോറമംഗലയിൽ അത്താഴം കഴിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതികൾ സൺറൂഫിൽനിന്ന് ചുംബിച്ചത്. വാഹനത്തിന് പിന്നിൽ സഞ്ചരിച്ചിരുന്ന മറ്റ് വാഹനമോടിക്കുന്നവർ വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു.
വീഡിയോ പ്രചരിച്ചതോടെ, കർണാടക രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വാഹന ഉടമയെ പൊലീസ് കണ്ടെത്തി 1,500 രൂപ പിഴ ചുമത്തി. അപകടകരമായ ഡ്രൈവിംഗിന് 1,000 രൂപയും ഗതാഗത നിയമലംഘനങ്ങൾക്ക് 500 രൂപയുമാണ് ചുമത്തിയത്. ഇത്തരം പ്രവൃത്തികൾ അപകടത്തിന് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 2025 ഏപ്രിൽ 12 ന് മഡവര മെട്രോ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ അനുചിതമായപെരുമാറ്റത്തിൽ ഏർപ്പെടുന്ന മറ്റൊരു യുവ ദമ്പതികളുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതിന് പിന്നാലെയാണ് ഈ സംഭവം.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.