ചീഫ് ഹാപ്പിനെസ് ഓഫീസറായി നായ, വൈറലായി പോസ്റ്റ്, കയ്യടിച്ച് നെറ്റിസൺസ് 

Published : May 29, 2025, 09:59 AM IST
ചീഫ് ഹാപ്പിനെസ് ഓഫീസറായി നായ, വൈറലായി പോസ്റ്റ്, കയ്യടിച്ച് നെറ്റിസൺസ് 

Synopsis

തങ്ങൾ ഇതുവരെ എടുത്തതിൽ ഏറ്റവും മികച്ച തീരുമാനം എന്നാണ് ഡെൻവറിനെ കമ്പനിയിൽ ചീഫ് ഹാപ്പിനെസ് ഓഫീസറായി നിയമിച്ച തീരുമാനത്തെ കുറിച്ച് രാഹുൽ പറയുന്നത്. ഒപ്പം ഡെൻവറിന്റെ ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. 

നായകളും പൂച്ചകളും അടക്കമുള്ള വളർത്തുമൃ​ഗങ്ങൾ ആളുകൾക്ക് വലിയ സന്തോഷമാണ് നൽകാറ്. എന്തിനേറെ പറയുന്നു, ഇന്ന് കുട്ടികൾക്ക് പകരം നായകളെയും പൂച്ചകളെയും മക്കളായി കണ്ട് വളർത്തുന്നവരും ഒരുപാടുണ്ട്. അവ നൽകുന്ന സന്തോഷം വളരെ വലുതാണ്. എന്നാൽ, ഇപ്പോൾ‌ ഒരു കമ്പനി തങ്ങളുടെ ചീഫ് ഹാപ്പിനെസ് ഓഫീസറായി ഒരു ​ഗോൾഡൻ റിട്രീവറിനെ തന്നെ നിയമിച്ചിരിക്കുകയാണ്. ഡെൻവർ എന്നാണ് അവന്റെ പേര്. 

ഹാർവെസ്റ്റിംഗ് റോബോട്ടിക്‌സിന്റെ സഹസ്ഥാപകനായ രാഹുൽ അരെപാകയാണ് ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ തങ്ങളുടെ പുതിയ ടീം അംഗമായ ഡെൻവറിനെ പരിചയപ്പെടുത്തിയത്. 

'പുതുതായി നിയമിക്കപ്പെട്ട ഡെൻവറിനെ കാണൂ- ഞങ്ങളുടെ ചീഫ് ഹാപ്പിനെസ് ഓഫീസറാണ്' എന്ന് പറഞ്ഞാണ് രാഹുൽ അരെപാകെ പോസ്റ്റ് ഇട്ടിരിക്കുന്നത്. 'അവൻ കോഡ് ചെയ്യാറില്ല. അവന് അതൊന്നും പ്രശ്നവുമല്ല. അവൻ വരുന്നു, ഹൃദയങ്ങൾ കവരുന്നു, എനർജി നിലനിർത്തുന്നു. കൂടാതെ, ഞങ്ങൾ ഇപ്പോൾ ഔദ്യോഗികമായി പെറ്റ് ഫ്രണ്ട്‍ലി ആയിരിക്കുന്നു. ഏറ്റവും ഉചിതമായ തീരുമാനമാണിത്. കമ്പനിയിൽ അവന് മികച്ച ആനുകൂല്യങ്ങളും ഉണ്ട്' എന്നും പോസ്റ്റിൽ പറയുന്നു. 

തങ്ങൾ ഇതുവരെ എടുത്തതിൽ ഏറ്റവും മികച്ച തീരുമാനം എന്നാണ് ഡെൻവറിനെ കമ്പനിയിൽ ചീഫ് ഹാപ്പിനെസ് ഓഫീസറായി നിയമിച്ച തീരുമാനത്തെ കുറിച്ച് രാഹുൽ പറയുന്നത്. ഒപ്പം ഡെൻവറിന്റെ ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. 

നിരവധിപ്പേരാണ് രാഹുൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റിന് കമന്റുകളുമായി എത്തിയത്. 'എല്ലാവരേയും സന്തോഷിപ്പിച്ച് ചീഫ് ഹാപ്പിനെസ് ഓഫീസർ ആകെ തളർന്നുപോയി എന്ന് തോന്നുന്നു' എന്നാണ് ഒരാൾ പോസ്റ്റിന് കമന്റ് നൽകിയിരിക്കുന്നത്. എന്തായാലും, രാഹുലിന്റെ കമ്പനിയുടെ ഈ തീരുമാനം കൊള്ളാം എന്ന് തന്നെയാണ് പലരും കുറിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?