വളര്‍ത്തിയ രാജവെമ്പാലയുടെ കടിയേറ്റ് 14 കാരന് ദാരുണാന്ത്യം

Published : Dec 23, 2017, 05:06 PM ISTUpdated : Oct 04, 2018, 11:45 PM IST
വളര്‍ത്തിയ രാജവെമ്പാലയുടെ കടിയേറ്റ് 14 കാരന് ദാരുണാന്ത്യം

Synopsis

ജക്കാര്‍ത്ത: വീട്ടില്‍ വളര്‍ത്തിയ രാജവെമ്പാലയുടെ കടിയേറ്റ് 14 കാരന് ദാരുണാന്ത്യം. ഇമന്താനേഷ്യയിലെ ജാവയിലുള്ള ബന്തുങ്ങിലാണ് പതിനാലുകാരന്‍ വളര്‍ത്തു പാമ്പിശന്റ കടിയേറ്റു മരിച്ചത്. പാമ്പിനെ കയ്യിലെടുക്കുന്നതു മുതല്‍ പാമ്പിന്റെ കടിയേല്‍ക്കുന്നതു വരെയുള്ള ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതിനു ശേഷമാണ് അറില്‍ എന്ന 14 കാരന് മരണം സംഭവിക്കുന്നത്. 

കടിയേറ്റതിനു പിന്നാലെ തന്നെ രക്ഷിക്കണമെന്ന് സുഹൃത്തുക്കളോട് സാമൂഹ്യമാധ്യമങ്ങളോട് ആവശ്യപ്പെട്ടെങ്കിലും തമാശയാണെന്ന് കരുതി സുഹൃത്തുക്കള്‍ അവഗണിക്കുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറിനു ശേഷം അറിലിനെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മരണത്തിനും ജീവിതത്തിനുമിടയില്‍ എന്ന അടിക്കുറിപ്പോടെ രാജവെമ്പാലയുടെ കടിയേറ്റു കയ്യിലുണ്ടായ മുറിവിന്റെ ചിത്രത്തോടൊപ്പമായിരുന്നു അവസാന സ്റ്റാറ്റാസ്. അറിലിന്റെ വളര്‍ത്തു പാമ്പുകളിലൊന്നായ രാജവെമ്പാലയെ കളിപ്പിക്കുന്നതിനിടെയാണ് കടിയേല്‍ക്കുന്നത്. ആദ്യം വാട്‌സ്അപ്പില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. 

രാജജവെമ്പാല ചിരിക്കാത്തതെന്ത്.. എന്നതായിരുന്നു അറിലിന്‍റെ ആദ്യ വാട്‌സ്അപ്പ് സ്റ്റാറ്റാസ്. അതിനു ശേഷം മരണത്തിനും ജീവിതത്തിനുമിടയില്‍ എന്ന അടിക്കുറിപ്പോടെ രാജവെമ്പാലയുടെ കടിയേറ്റു കയ്യിലുണ്ടായ മുറിവിന്‍റെ ചിത്രത്തോടൊപ്പമായിരുന്നു അവസാന സ്റ്റാറ്റാസ്. 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

'കുട്ടി സർക്കാറിന്‍റേത്, നഷ്ടപരിഹാരം വേണം'; വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടും ആണ്‍കുഞ്ഞിന് ജന്മം നൽകിയ യുവതി, വീഡിയോ
ഇറാൻ 'സ്ലീപ്പർ സെല്ലു'കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്, രഹസ്യാന്വേഷണ ഏജൻസികൾക്ക് ജാഗ്രതാ നിർദ്ദേശം