
ജോലിയില്‍ തൃപ്തിയില്ലാത്ത യുവ അഭിഭാഷക ജോലി ഉപേക്ഷിച്ച് ലൈംഗിക തൊഴിലാളിയുടെ വേഷത്തില്‍. ബ്രസീലിലില്‍ നിന്നുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് ഡെയ്ലിമെയില്‍ പത്രമാണ്. ഭരണഘടനാ നിയമങ്ങളില്‍ വിദഗ്ധയായ ക്ലൗഡിയ ഡി മാര്‍ചി എന്ന അഭിഭാഷകയാണ് ജോലി ഉപേക്ഷിച്ച് പുതിയ ജോലി കണ്ടെത്തിയത്. അഭിഭാഷക വൃത്തി ഉപേക്ഷിച്ച് ബ്രസീല്‍ തലസ്ഥാനമായ ബ്രസീലിയയില്‍ എത്തിയാണ് ക്ലൗഡിയ പുതിയ ജോലിയുമായി പ്രത്യക്ഷപ്പെട്ടത്.
മണിക്കൂറിന് 150 പൗണ്ടാണ് താന്‍ ഉണ്ടാക്കുന്നത് എന്നാണ് ഇവരുടെ അവകാശവാദം. നിയമരംഗത്തെ പുരുഷ മേധാവിത്വമാണ് തന്നെ മാറ്റിചിന്തിപ്പിച്ചത് എന്ന് ക്ലൗഡിയ പറഞ്ഞു. പുരുഷ മേധാവിത്വത്തില്‍ നിന്നുള്ള പൂര്‍ണ്ണസ്വാതന്ത്ര്യമാണ് പുതിയ ജോലി തനിക്ക് നല്‍കുന്നത് എന്ന് ഇവര്‍ പറയുന്നു. താന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ഇതെന്നും ക്ലൗഡിയ കൂട്ടിച്ചേര്‍ത്തു.
ബ്രസീലിലെ ലൈംഗിക തൊഴിലാളികളില്‍ ഭൂരിപക്ഷം പേരും വ്യാജ പേരുകളിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ തന്‍റെ പേരും ചിത്രവും പുറത്ത് വിടുന്നതില്‍ ക്ലൗഡിയയ്ക്ക് പരാതിയില്ല. സ്വന്തം പേര് വെളിപ്പെടുത്തിക്കൊണ്ട് തന്നെ ലൈംഗിക തൊഴില്‍ ചെയ്യണമെന്നാണ് അവരുടെ നിലാപാട്.
ലൈംഗിക തൊഴിലാളി എന്ന നിലയിലുള്ള തന്‍റെ അനുഭവങ്ങള്‍ അവര്‍ ഒരു ബ്ലോഗില്‍ എഴുതുന്നുണ്ട്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് പുരുഷന്‍മാരെ ഉപദേശിക്കുന്ന ടൂട്ടോറിയലുകള്‍ ഈ ബ്ലോഗിലുണ്ട്. പുരുഷന്‍മാര്‍ക്ക് ലൈംഗികതയിലുള്ള പാഠങ്ങളും ബ്ലോഗിലുണ്ട്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം