
ഇപ്പോള്‍ വൈറലാകുന്ന വീഡിയോ ഒരു വൈദികന്‍ നൃത്തം ചെയ്യുന്നതാണ്. വെറും നൃത്തമല്ല, നല്ല അസല്‍ ബ്രേക്ക്ഡാന്‍സ്. പതിയെപ്പതിയെ മറ്റൊരാളുടെ കൂടെ നൃത്തം വച്ചുതുടങ്ങുന്ന വൈദികന്‍ കുറച്ചുകഴിയുമ്പോള്‍ നല്ല നര്‍ത്തകനാണെന്ന് തെളിയുന്നു. വൈദികന്റെ പിന്നിലുള്ള സ്റ്റേജില്‍ വീ വില്‍ മിസ് യു എന്നെഴുതിയിട്ടുണ്ട്. അതിനാല്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെയോ ഈ വൈദികന്റെതന്നെയോ യാത്രയയപ്പ് പരിപാടിയാണിതെന്നാണ് സൂചന.
വൈദികന്റെ വീഡിയോയുടെ താഴെയുള്ള കമന്റുകളില്‍ കൂടുതല്‍ പേരും വൈദികനെ അഭിനന്ദിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതുപോലെയാവണം അച്ചന്‍ എന്നും കുട്ടികളോടൊപ്പം നൃത്തം ചെയ്യാന്‍ മനസുവന്നതിനേക്കുറിച്ചുമെല്ലാം കമന്റ് ഇട്ടവര്‍ വാചാലരാകുന്നു.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.