
ചെന്നൈ: തമിഴ് ചലച്ചിത്ര സംഗീത ഇതിഹാസം ഇളയരാജയ്ക്ക് ആരാധകര്‍ക്ക് ഒരു പഞ്ഞവുമില്ല. അക്കൂട്ടത്തില്‍ ഒരാള്‍ മാത്രമല്ല, ക്വി മി എന്ന ചൈനീസ് ഗായകന്‍. ചൈനീസ് കലര്‍ന്ന തമിഴില്‍ ഇളയരാജയുടെ മനോഹര ഗാനം ആലപിച്ച് അത് ആ മഹാസംഗീതജ്ഞന് സമര്‍പ്പിക്കുക കൂടി ചെയ്യുന്നു ഈ ഇളയരാജാ ആരാധകന്‍.
അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്ന ഈ ചൈനീസ് യുവാവ് മൈക്രോസോഫ്റ്റില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. ഒരു വര്‍ഷമായി തമിഴ് അഭ്യസിക്കുന്ന ഈ ചെറുപ്പക്കാരന്‍ ഇളയരാജയ്ക്ക് നല്‍കിയ സമ്മാനമാണ് ഈ വീഡിയോ.
പുതു പുതു അര്‍ത്ഥങ്ങള്‍ എന്ന ചിത്രത്തിലെ കല്യാണ മാലൈ എന്ന ഗാനം മനോഹരമായി പാടി റെക്കോര്‍ഡ് ചെയ്യുകയാണ് ക്വി മി ഈ വീഡിയോയില്‍. ഗാനത്തിനു മുമ്പ് തമിഴില്‍ സംസാരിക്കുന്നുമുണ്ട് ക്വി മി.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം