ദലിത് യുവതിയെ പട്ടാപ്പകല്‍ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി  ബലാല്‍സംഗം ചെയ്തു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്

Published : Apr 23, 2016, 06:10 AM ISTUpdated : Oct 05, 2018, 01:21 AM IST
ദലിത് യുവതിയെ പട്ടാപ്പകല്‍ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി  ബലാല്‍സംഗം ചെയ്തു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്

Synopsis

ചണ്ഡിഗഢ്: പഞ്ചാബില്‍ പട്ടാപ്പകല്‍  ദലിത് യുവതിയെ ഓഫീസില്‍നിന്ന് പിടിച്ചു വലിച്ചു കൊണ്ടുപോയ ശേഷം ബലാല്‍സംഗം ചെയ്തു. സംഭവം നടന്ന് ഒരു മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസിനോട് ദേശീയ പട്ടിക ജാതി കമീഷന്‍ വിശദീകരണം തേടി. അതിനിടെ, യുവതിയെ ഓഫീസില്‍നിന്ന് ഒരാള്‍ തെരുവിലൂടെ വലിച്ചിഴച്ച് കൊണ്ടുപോവുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വഴിയില്‍ ആളുകളും വാഹനങ്ങളുമുണ്ടായിരുന്നിട്ടും സഹായത്തിനു വേണ്ടി ആര്‍ത്തുനിലവിളിക്കുന്ന യുവതിയെ രക്ഷിക്കാന്‍ ആരും മുന്നോട്ടു വന്നില്ല എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

യുവതി പരാതി നല്‍കിയിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് തയ്യാറായില്ല. ഓഫീസില്‍നിന്ന് യുവാവ് ഇവരെ വലിച്ചിഴച്ച് കൊണ്ടുപോവുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരികയും പ്രതിഷേധം രൂക്ഷമാവുകയും ചെയ്ത ശേഷം കഴിഞ്ഞ ദിവസം പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

മാര്‍ച്ച് 25ന് മുക്ത്‌സാര്‍ നഗരത്തിലാണ് സംഭവം. 24കാരിയായ ദലിത് യുവതിയാണ് അതിക്രൂരമായി ആക്രമിക്കപ്പെട്ടതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.  യുവാവ് ഫാം ഹൗസില്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതായി യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, യുവതി പരാതി നല്‍കിയിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് തയ്യാറായില്ല. ഓഫീസില്‍നിന്ന് യുവാവ് ഇവരെ വലിച്ചിഴച്ച് കൊണ്ടുപോവുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരികയും പ്രതിഷേധം രൂക്ഷമാവുകയും ചെയ്ത ശേഷം കഴിഞ്ഞ ദിവസം പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ യുവതിയുടെ സമീപ ഗ്രാമവാസിയാണ് എന്നും യുവതിക്ക് ഇയാളെ പരിചയമുണ്ടെന്നും പൊലീസ് പറഞ്ഞു. 

അതിനിടെ, സംഭവത്തില്‍ പൊലീസ് അനാസ്ഥ കാട്ടിയതായി യുവതിയും പിതാവ് ദേശീയ പട്ടിക ജാതി കമീഷന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കമീഷന്‍ പൊലീസിനോട് വിശദീകരണം ചോദിച്ചു. 

സംഭവത്തിലെ ഏറ്റവും ഞെട്ടിക്കുന്ന വശം പൊതുജനങ്ങളുടെ സമീപനമാണ്. യുവതിയെ പട്ടാപ്പകല്‍ തെരുവിലൂടെ വലിച്ചിഴച്ചു കൊണ്ടുപോവുമ്പോഴും ഇത് കണ്ടു നില്‍ക്കുകയായിരുന്നു നാട്ടുകാര്‍. സഹായത്തിന് വേണ്ടി യുവതി നിലവിളിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നിട്ടും ആരും സഹായിക്കാനോ യുവാവിനെ പിടിച്ചു മാറ്റാനോ തയ്യാറായില്ല. 
 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

വീട്ടാവശ്യത്തിനുള്ള ബീറ്റ്‌റൂട്ട് ഇനി ഗ്രോബാഗിലും വിളയിക്കാം
'രാവിലെ 9 മണിക്ക് കോടതിയിൽ പോകാൻ പറ്റില്ല, ജിമ്മിൽ പോണം'; ഇന്റേണിന്റെ മറുപടി ഇങ്ങനെയെന്ന് അഭിഭാഷക