അല്പം ശ്രദ്ധിച്ചാൽ പറമ്പില്ലെങ്കിലും വീട്ടുപറമ്പിലോ ടെറസിലോ ഗ്രോബാഗ് ഉപയോഗിച്ച് ഗുണമേന്മയുള്ള ബീറ്റ്‌റൂട്ട് എളുപ്പത്തിൽ കൃഷി ചെയ്യാം.
ഗ്രോബാഗിൽ വെള്ളം കെട്ടിനിൽക്കാത്ത രീതിയിൽ ചാണകപ്പൊടി, ചകിരിച്ചോർ, മേൽമണ്ണ് എന്നിവ സമാനുപാതത്തിൽ കലർത്തി മിശ്രിതം തയ്യാറാക്കുക.
അമ്ലത്തം കുറയ്ക്കുന്നതിനായി അല്പം കുമ്മായം ചേർക്കുന്നത് വളർച്ച വേഗത്തിലാക്കും.
നല്ല ഗുണനിലവാരമുള്ള വിത്തുകൾ 5–6 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം അര ഇഞ്ച് താഴ്ചയിൽ പാകുക.
ദിവസവും മിതമായ രീതിയിൽ നനച്ചു കൊടുക്കുക. അമിതമായി വെള്ളം ഒഴിക്കുന്നത് കിഴങ്ങ് ചീഞ്ഞുപോകാൻ കാരണമാകും.
ചെടികൾ മുളച്ചുപൊന്തി രണ്ടാഴ്ചയ്ക്ക് ശേഷം ജൈവവളങ്ങളായ ജീവാമൃതം, കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് അല്ലെങ്കിൽ ആട്ടിൻകാഷ്ടം നൽകാം.
കിഴങ്ങുകൾ വലുതാകാൻ പൊട്ടാസ്യം അടങ്ങിയ വളങ്ങൾ സഹായിക്കും.
വിത്തു പാകി 70 മുതൽ 90 ദിവസത്തിനുള്ളിൽ ബീറ്റ്‌റൂട്ട് വിളവെടുപ്പിന് പാകമാകും.
കിഴങ്ങിന് അനുയോജ്യമായ വലുപ്പമാകുമ്പോൾ തന്നെ പറിച്ചെടുക്കാൻ ശ്രദ്ധിക്കുക.
ഗ്രോബാഗിലും ക്യാരറ്റ് നട്ടുവളര്‍ത്താം, ഇങ്ങനെ ചെയ്ത് നോക്കൂ
കോളിഫ്ലവർ കൃഷി ചെയ്യാം, ഈ അബദ്ധങ്ങൾ ഒഴിവാക്കണേ...
പൈനാപ്പിൾ കൃഷി ചെയ്യാൻ പറ്റിയ മാസങ്ങളിതാണ്, ഈ അബദ്ധം പറ്റരുതേ
കക്കിരിയിൽ നിന്ന് നല്ല വിളവ് ലഭിക്കാൻ എന്ത് ചെയ്യും?