വളരെ പ്രത്യേകതയുണ്ട്, 28 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ കൂടിക്കാഴ്ചയ്ക്ക്

Published : Sep 08, 2018, 11:33 AM ISTUpdated : Sep 10, 2018, 12:44 AM IST
വളരെ പ്രത്യേകതയുണ്ട്, 28 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ കൂടിക്കാഴ്ചയ്ക്ക്

Synopsis

ഇരുപത്തെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായിട്ടായിരുന്നു വില്‍മയുടെയും ബ്രാന്‍ഡണിന്‍റേയും കൂടിച്ചേരല്‍. ലൂസില്‍ പക്കാര്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലാണ് ബ്രാന്‍ഡണ്‍ ജനിച്ചത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രാന്‍ഡണ്‍ അവിടെ എത്തിയപ്പോള്‍ പേര് എവിടെയോ കേട്ടതുപോലെ വില്‍മയ്ക്ക് തോന്നി. 

ലോസ് ഏഞ്ചല്‍സ്: അപ്രതീക്ഷിതമായി നാം പലരെയും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടാറുണ്ട്. പലതും വളരെ സന്തോഷം നല്‍കുന്നതായിരിക്കും. എന്നാല്‍, ഈ കണ്ടുമുട്ടലിന് അതിനേക്കാളൊക്കെ ഭംഗിയുണ്ട്.

ഒരു ഹോസ്പിറ്റലിലാണ് വളരെ പ്രത്യേകത നിറഞ്ഞ ഈ കൂടിക്കാഴ്ച നടന്നത്. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, താന്‍ ജനിച്ചയുടനെ പരിചരിച്ച നഴ്സിനെ കണ്ടുമുട്ടുകയായിരുന്നു ഈ ഡോക്ടര്‍. അതേ ഹോസ്പിറ്റലില്‍ വച്ച് തന്നെയാണ് രണ്ടുപേരും വീണ്ടും കൂട്ടിമുട്ടിയതും. 

പൂര്‍ണവളര്‍ച്ചയെത്തുന്നതിന് മുമ്പാണ് ബ്രാന്‍ഡണ്‍ പിറന്നു വീണത്. 29 ആഴ്ചകളുടെ വളര്‍ച്ചയ്ക്ക് ശേഷം ബ്രാന്‍ഡണ്‍ ജനിച്ചപ്പോള്‍ വില്‍മ വോങ് എന്ന നഴ്സാണ് പരിചരിച്ചത്. ഇരുപത്തെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായിട്ടായിരുന്നു വില്‍മയുടെയും ബ്രാന്‍ഡണിന്‍റേയും കൂടിച്ചേരല്‍. ലൂസില്‍ പക്കാര്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലാണ് ബ്രാന്‍ഡണ്‍ ജനിച്ചത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രാന്‍ഡണ്‍ അവിടെ എത്തിയപ്പോള്‍ പേര് എവിടെയോ കേട്ടതുപോലെ വില്‍മയ്ക്ക് തോന്നി. ഉടനെ, അച്ഛന്‍റേയും, അമ്മയുടേയും പേര് കൂടി ചോദിച്ചു. അച്ഛന്‍റേ പേര് കേട്ടപ്പോള്‍ ഏകദേശം ഉറപ്പിച്ചുവെങ്കിലും സ്ഥിരീകരിക്കാനായി അച്ഛന്‍ പൊലീസ് ഓഫീസറാണോ എന്നു കൂടി ചോദിച്ചു. ആണെന്ന് പറഞ്ഞതോടെ വില്‍മയ്ക്ക് ആളെ മനസിലായി. 

അതോടെ വില്‍മയാകെ ആകാംക്ഷയിലായി. കാര്യമറിഞ്ഞതോടെ ബ്രാന്‍ഡണും. ഈ കഥ എല്ലാവരുമറിയുന്നത് ഹോസ്പിറ്റല്‍ പുറത്തുവിട്ട രണ്ട് ചിത്രങ്ങളിലൂടെയാണ്. 40 ദിവസം മാത്രം പ്രായമുള്ള ബ്രാന്‍ഡണെ മടിയില്‍ വച്ചിരിക്കുന്ന വില്‍മയുടെ ചിത്രമാണ് ഒന്ന്. മറ്റേത് രണ്ടുപേരുടെയും കൂടിച്ചേരലിന്‍റെ ചിത്രവും. 

വല്ലാത്തൊരു അനുഭവമായിരുന്നു വില്‍മയെ കണ്ടുമുട്ടിയതെന്നാണ് ബ്രാന്‍ഡണ്‍ പറയുന്നത്. 


 

PREV
click me!

Recommended Stories

അത്ഭുതം തന്നെ ഇത്, 443 ദിവസങ്ങൾക്ക് മുമ്പ് ചുഴലിക്കാറ്റിൽ അപ്രത്യക്ഷമായ പൂച്ച, ഒടുവിൽ
'അവൾ ഒടുക്കത്തെ തീറ്റയാണ്, ആ പണം തിരികെ വേണം'; വിവാഹം നിശ്ചയിച്ചിരുന്ന സ്ത്രീക്കെതിരെ യുവാവ് കോടതിയിൽ