വാട്ട്സ്ആപ്പില്‍ പ്രചരിക്കപ്പെടുന്ന "പട്ടി ബിരിയാണികഥയുടെ" യാഥാര്‍ത്ഥ്യം

By Web DeskFirst Published Dec 24, 2016, 7:38 AM IST
Highlights

ഹൈദരാബാദ്: തന്‍റെ കൂട്ടുകാകരന്‍ അവന് ഇഷ്ടപ്പെട്ട ബിരിയാണിക്കടയിലേക്ക് പോകാതിരിക്കാന്‍ വേണ്ടി ഒരു എംബിഎ വിദ്യാര്‍ത്ഥിയുണ്ടാക്കിയ കള്ളം വരുമാനം മുട്ടിച്ച് ഒരു ഹോട്ടലുടമ. കഴിഞ്ഞ ഒരു മാസം മുഴുവന്‍ വാട്ട്സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നിന്നിരുന്നു ഈ പട്ടി ബിരിയാണിക്കഥ.

വലബോജു ചന്ദ്രമോഹന്‍ എന്ന വിദ്യാര്‍ത്ഥിയാണ് മാംസമുരിക്കപ്പെട്ട പട്ടികളുടെ ചിത്രമുള്‍പ്പെടെ പട്ടി ബിരിയാണിയെ കുറിച്ച് വാട്‌സ് ആപില്‍ ഇട്ടത്. ഇതിനെ തുടര്‍ന്ന് ഷാഗോസ് എന്ന ഹോട്ടലിന്‍റെ ഉടമയെ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു.

മാംസം അറുത്തെടുത്ത ചിത്രം ഹോട്ടല്‍ ഷാഗോസിലേതെന്ന്് കാട്ടി ചന്ദ്രമോഹന്‍ വാട്‌സ് ആപിലിടുകയും അത് കുറെ പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് ഡിസംബര്‍ 14ന് ഹോട്ടലുടമയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പട്ടി മാംസം ബിരിയാണിയൂടെ വിളമ്പി എന്ന് ടെലിലിഷന്‍ ചാനലുകളടക്കം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഹോട്ടലിലെത്തുകയും മാംസം പരിശോധനക്ക് കൊണ്ടു പോകുകയുമായിരുന്നു.

തുടര്‍ന്ന് പരിശോധയില്‍ പട്ടിമാംസം ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഹോട്ടലുടമ മൊഹമ്മദ് റബ്ബാനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇത്തരമൊരു വ്യാജ വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് തന്റെ സ്ഥാപനത്തിന്റെ സല്‍പേര് നഷ്ടപ്പെട്ടെന്നും ധനനഷ്ടമുണ്ടായെന്നും മൊഹമ്മദ് റബ്ബാനി പരാതി നല്‍കി. 

ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ചന്ദ്രമോഹനിലേക്ക് പൊലീസെത്തിയത്. വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം ചന്ദ്രമോഹനെ പൊലീസ് അറസ്റ്റ് ചെയ്തു.

click me!