ദുരൂഹ സാഹചര്യത്തില്‍ ഐസ് തടാകത്തില്‍ കുടുങ്ങിപ്പോയ സെന്‍റ് ബെര്‍ണാഡ്

Published : Nov 15, 2018, 12:46 PM ISTUpdated : Nov 15, 2018, 02:54 PM IST
ദുരൂഹ സാഹചര്യത്തില്‍ ഐസ് തടാകത്തില്‍ കുടുങ്ങിപ്പോയ സെന്‍റ് ബെര്‍ണാഡ്

Synopsis

ഉടമസ്ഥന്‍ മീന്‍ പിടിക്കാനെത്തിയപ്പോള്‍ കൂടെ ചെന്നതാകണം ഇവനും എന്നാണ് കരുതുന്നത്. എന്നാല്‍, മോസ്കോയില്‍ ഉണ്ടായിരുന്ന സെന്‍റ് ബെര്‍ണാഡിനെ അവിടെനിന്നും 3,000 മൈലെങ്കിലും ദൂരെയുള്ള കെനോന്‍ തടാകത്തില്‍ കണ്ടെത്തിയതില്‍ ദുരൂഹത ഉണ്ടെന്നും പറയുന്നു. 

മോസ്കോ: ട്രാന്‍സ്ബൈക്കേഴ്സ് ഫെയര്‍ഫൈറ്റേഴ്സ്, സൈബീരിയന്‍ ഐസ് തടാകത്തിലെത്തിയപ്പോള്‍ രക്ഷ കിട്ടിയത് ഈ സെന്‍റ് ബെര്‍ണാഡിനാണ്. കാരണം, ആരും രക്ഷിക്കാനില്ലാതെ മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍, സൈബീരിയന്‍ ഐസ് തടാകത്തില്‍ പിന്‍കാലുകള്‍ ഉറച്ചുപോയ നിലയില്‍ കഷ്ടപ്പെടുകയായിരുന്നു സെന്‍റ് ബെര്‍ണാഡ്. 

ഉടമസ്ഥന്‍ മീന്‍ പിടിക്കാനെത്തിയപ്പോള്‍ കൂടെ ചെന്നതാകണം ഇവനും എന്നാണ് കരുതുന്നത്. എന്നാല്‍, മോസ്കോയില്‍ ഉണ്ടായിരുന്ന സെന്‍റ് ബെര്‍ണാഡിനെ അവിടെനിന്നും 3,000 മൈലെങ്കിലും ദൂരെയുള്ള കെനോന്‍ തടാകത്തില്‍ കണ്ടെത്തിയതില്‍ ദുരൂഹത ഉണ്ടെന്നും പറയുന്നു. മാത്രവുമല്ല അടുത്തൊന്നും മനുഷ്യരെത്തിയതിന്‍റെ തെളിവുകളും ഇല്ലായിരുന്നു. രക്ഷപ്പെടുത്തിയ ശേഷവും നായയുടെ ഉടമസ്ഥനാണെന്ന് പറഞ്ഞ് ആരും വരാത്തതിലും സംശയമുണ്ട്. 

ഏതായാലും രക്ഷപ്പെടുത്തിയ ശേഷം നായയെ ട്രാന്‍സ്ബൈക്കേഴ്സ് ഫെയര്‍ഫൈറ്റേഴ്സ്,  തെരുവില്‍ വിട്ടതായി സൈബീരിയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഈ നായയെ അന്വേഷിച്ചെത്തിയില്ല. അതുകൊണ്ട്, അതിനെ അതിന്‍റെ വഴിക്ക് വിട്ടു'വെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞത്. 

PREV
click me!

Recommended Stories

'അവൾ ഒടുക്കത്തെ തീറ്റയാണ്, ആ പണം തിരികെ വേണം'; വിവാഹം നിശ്ചയിച്ചിരുന്ന സ്ത്രീക്കെതിരെ യുവാവ് കോടതിയിൽ
വെള്ളിയാഴ്ച 'ട്രഡീഷണൽ വസ്ത്രം' ധരിച്ചില്ലെങ്കിൽ 100 രൂപ പിഴ; കമ്പനിയുടെ നിയമത്തിനെതിരെ ജീവനക്കാരി