അടുത്ത മാസം ആനി മക്ലെയിന്‍, ബഹിരാകാശത്തേക്ക്

By Web TeamFirst Published Nov 14, 2018, 7:31 PM IST
Highlights

ഡിസംബര്‍ മൂന്നിന് റഷ്യയിലേയും കാനഡയിലേയും മറ്റ് യാത്രികര്‍ക്കൊപ്പമാണ് മക്ലെയിന്‍ ബഹിരാകാശത്തേക്ക് കുതിക്കുക. ആറുമാസം ബഹിരാകാശത്ത് കഴിയാനാണ് തീരുമാനിച്ചിരിക്കുന്നത്. 

നാസയില്‍ ജോലി ചെയ്യുന്ന ലഫ്റ്റനന്‍റ് കേണല്‍ ആനി മക്ലെയിന്‍ എന്ന അമേരിക്കന്‍ ബഹിരാകാശ യാത്രിക ഡിസംബര്‍ മൂന്നിനു വേണ്ടി കാത്തിരിക്കുകയാണ്. അന്ന് അവര്‍ റഷ്യന്‍ റോക്കറ്റില്‍ ബഹിരാകാശത്തേക്ക് കുതിക്കും. കഴിഞ്ഞ രണ്ട് സോയൂസ് ദൌത്യങ്ങളും പരാജയമായിരുന്നുവെങ്കിലും അതൊന്നും മക്ലെയിനെ അലട്ടുന്നില്ല. 

39 വയസുകാരിയാണ് മക്ലെയിന്‍. ഒരു മകനുണ്ട്. എന്നാല്‍, കുടുംബം തന്‍റെ ഈ ജീവിതവുമായി പൊരുത്തപ്പെട്ടുവെന്നാണ് അവര്‍ പറയുന്നത്.  ഡിസംബര്‍ മൂന്നിന് റഷ്യയിലേയും കാനഡയിലേയും മറ്റ് യാത്രികര്‍ക്കൊപ്പമാണ് മക്ലെയിന്‍ ബഹിരാകാശത്തേക്ക് കുതിക്കുക. ആറുമാസം ബഹിരാകാശത്ത് കഴിയാനാണ് തീരുമാനിച്ചിരിക്കുന്നത്. 

2013 ലാണ് മക്ലെയിന്‍ നാസയില്‍ ചേര്‍ന്നത്. യാത്ര അടുക്കാറാകുമ്പോഴും ആത്മവിശ്വാസമുണ്ട് മക്ലെയിന്.  കഴിഞ്ഞ മാസം ബഹിരാകാശ യാത്രികര്‍ നടത്തിയ യാത്രയും പരാജയമായിരുന്നു. വാതകച്ചോര്‍ച്ചയായിരുന്നു കാരണം. ദൌത്യം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കസാഖിസ്ഥാനില്‍ അടിയന്തിര ലാന്‍ഡിങ് നടത്തുകയായിരുന്നു സംഘം. ഒക്ടോബര്‍ 11 ന് നടന്ന ആ ദൌത്യം പരാജയമല്ലേ എന്ന് ചോദിച്ചാല്‍ അല്ല എന്നാണ് മക്ലെയിന്‍റെ ഉത്തരം. കാരണം, മനുഷ്യജീവന് അപകടം ഒന്നും തന്നെ ഉണ്ടായില്ലല്ലോ എന്നാണവര്‍ ചോദിക്കുന്നത്. അതേ ആത്മവിശ്വാസമാണ് മക്ലെയിനെ ബഹിരാകാശത്തേക്ക് നയിക്കുന്നതും. 
 

click me!