
മോണിക്ക മാരെസ് എന്ന 37കാരിയും കാലെബ് പീറ്റേഴ്‌സണ്‍ എന്ന 20കാരനും പ്രണയത്തിലായിരുന്നു. 2016 ഫെബ്രുവരി വരെ ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. മാരെസിന്‍റെ വീട്ടിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. മാരെസിന്റെ എട്ട് മക്കള്‍ കാലെബിനെ അച്ഛനെന്ന് തന്നെയാണ് വിളിച്ചിരുന്നത്. എന്നാല്‍ 2016 ഫെബ്രുവരിയോടെ ഇരുവരെയും വ്യഭിചാര കുറ്റം ചുമത്തി മെക്‌സികോ പോലീസ് അറസ്റ്റ് ചെയ്തു. കാര്യം മറ്റൊന്നുമല്ല, മാരെസും കാലെബും അമ്മയും മകനുമാണ്.
കാലെബിന് രണ്ട് വയസുള്ളപ്പോള്‍ അവനെ മാരെസ് ദത്ത് നല്‍കുകയായിരുന്നു. പതിനെട്ടാമത്തെ വയസില്‍ അവന്‍ ഫേസ്ബുക്കിലൂടെ മാരെസിനെ കണ്ടു മുട്ടുകയും പ്രണയത്തിലാവുകയും ചെയ്തു. പ്രണയം കടുത്തതോടെ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. മകനെ ദത്ത് നല്‍കിയ ശേഷം പതിനാറ് വര്‍ഷത്തിന് ശേഷമാണ് മാരെസ് അവനെ വീണ്ടും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് അവനെ ദത്ത് നല്‍കിയ വീട്ടില്‍ നിന്ന് തിരിച്ച് കൂട്ടിക്കൊണ്ട് വന്നു.
ആദ്യം അമ്മയും മകനും തമ്മിലുള്ള ബന്ധം മാത്രമേ തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളുവെന്ന് മാരെസ് പറഞ്ഞു. എന്നാല്‍ അധികം വൈകാരെ അമ്മ-മകന്‍ ബന്ധം കടുത്ത പ്രണയമായി മാറി. മാരെസ് തന്നെയാണ് മകനോട് ആദ്യം പ്രണയം തുറന്ന് പറഞ്ഞത്. തന്റെ പ്രണയാഭ്യര്‍ത്ഥന മകന്‍ എങ്ങനെ എടുക്കുമെന്ന് അറിയില്ലായിരുന്നു.
എങ്കിലും പ്രണയം തുറന്ന് പറയുന്നതില്‍ നിന്ന് മാരെസ് പിന്‍മാറിയില്ല. അമ്മയുടെ പ്രണയാഭ്യര്‍ത്ഥന മകന്‍ സ്വീകരിക്കുകയും ഇരുവരും ഒരുമിച്ച് താമസിക്കാനും തുടങ്ങി. മാരെസിന്റെ ഇളയ മക്കള്‍ ഇപ്പോള്‍ മൂത്ത സഹോദരനായ കാലെബിനെ 'അച്ഛാ' എന്നാണ് വിളിക്കുന്നത് പോലും.
അമ്മ-മകന്‍ ദമ്പതികള്‍ ഒരുമിച്ച് താമസിച്ച് വരികെയാണ് ഇരുവരെയും വ്യഭിചാര കുറ്റം ചുമത്തി മെക്‌സിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തത്. മെക്‌സിക്കോയില്‍ അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള ലൈംഗിക ബന്ധം വ്യഭിചാരമായാണ് കണക്കാക്കുന്നത്.
കേസില്‍ ജാമ്യത്തിലാണ് ഇരുവരും. ഒരുമിച്ച് താമസിക്കരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ പിരിഞ്ഞിരിക്കാന്‍ കഴിയില്ലെന്നാണ് ഇരുവരും പറയുന്നത്.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.