
ഹെല്‍സിങ്കി: തോഴിലില്ലാത്തവര്‍ക്ക് 40000 രൂപയ്ക്ക് അടുത്തുവരുന്ന മാസശമ്പളം പ്രഖ്യാപിച്ച് ഫിന്‍ലാന്‍റ്. തൊഴിലില്ലാത്തവര്‍ക്ക് മാസംതോറും 587 ഡോളറാണ് തൊഴിലില്ലായ്മ വേതനം ഇവിടുത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, തൊഴിലവസരം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യം പ്രചോദിപ്പിക്കാന്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഫിന്‍ലന്റ് ഇക്കാര്യം ചെയ്യുന്നത്.
ജനുവരി 1 മുതല്‍ നടപ്പാകുന്ന പദ്ധതിയില്‍ രണ്ടു വര്‍ഷത്തേക്ക് ഫിന്നിഷ് പൗരന്മാരിലെ തൊഴിലില്ലാത്ത 2000 പേരെ തെരഞ്ഞെടുത്ത ശേഷം അവര്‍ക്കാകും സഹായം നല്‍കുക. എങ്ങിനെ ചെലവഴിക്കുന്നു, എന്തു ചെയ്യുന്നു എന്ന് നോക്കാതെ എല്ലാ മാസവും 560 യൂറോ വീതം നല്‍കുന്നതാണ് പദ്ധതി. മറ്റെവിടെ നിന്നെങ്കിലും സഹായം കിട്ടുന്നുണ്ടെങ്കില്‍ അത് ഈ തുകയില്‍ നിന്നും കുറയ്ക്കുകയും ചെയ്യും.
അതേസമയം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജോലി കിട്ടിയാലും ഈ സഹായം തുടരും. പക്ഷേ ആനുപാതികമായി കുറയുമെന്ന് മാത്രം. രേഖകള്‍ അനുസരിച്ച് മാസം 3,500 യൂറോ (ഏകദേശം 249517.18 രൂപ) യാണ് ഫിന്‍ലന്റിലെ സ്വകാര്യമേഖലയില്‍ നിന്നുള്ള ശരാശരി വരുമാനം. സാധാരണഗതിയില്‍ ഫിന്‍ലന്റില്‍ സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാകുമോ എന്ന ഭയത്തെ തുടര്‍ന്ന് മിക്കവരും വരുമാനം കുറവുള്ളതും ദൈര്‍ഘ്യം കുറവുള്ളതുമായ ജോലി ഏറ്റെടുക്കാറില്ല.
നിലവില്‍ 5.5 ദശലക്ഷം ജനസംഖ്യയുള്ള ഫിന്‍ലന്റിലെ തൊഴിലില്ലായ്മ നിരക്ക് നവംബറില്‍ 8.1 ശതമാനം കൂടി 213,000 മായിരുന്നു. പിന്നില്‍ ഒരു സാമ്പത്തിക സുരക്ഷിതത്വം ഉണ്ട് എന്നത് ധൈര്യത്തോടെ ജോലി തേടാന്‍ ആള്‍ക്കാര്‍ക്ക് പദ്ധതി തുണയാകുമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഒന്നും ചെയ്യാതെ പണം കിട്ടുന്നത് ആള്‍ക്കാരെ മടിയന്മാരും അലസന്മാരുമാക്കി മാറ്റുമെന്നാണ് മറുവശത്തിന്‍റെ വാദം.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം